അമ്പോ!! അപ്പൊ ഇതായിരുന്നല്ലേ ആ സീക്രട്ട്; സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഹണി റോസ്; ഞെട്ടിത്തരിച്ച് കാണികൾ… | Beaty Secret Of Honey Rose Malayalam

Beaty Secret Of Honey Rose Malayalam : 2005ൽ പ്രദർശനത്തിന് എത്തിയ മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തൻറെ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. അതിനുശേഷം ഒരു തമിഴ് ചിത്രത്തിൽ താരം അഭിനയിക്കുകയുണ്ടായി. ആദ്യകാലത്തെ താരത്തിന്റെ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ഒരു ഇടവേളയ്ക്കുശേഷം ഹണി റോസ് അഭിനയിച്ച കഥാപാത്രങ്ങളൊക്കെ ശക്തമായത് തന്നെയായിരുന്നു.

അനൂപ് മേനോൻ, ഭാവന, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ട്രിവാൻഡ്രം ലോഡ്ജ് ചിത്രത്തിലെ ഹണിയുടെ കഥാപാത്രമായ ധ്വനി നമ്പ്യാർ സിനിമാലോകത്ത് വളരെയധികം ചലനങ്ങൾ സൃഷ്ടിച്ച ഒന്ന് തന്നെയായിരുന്നു. ശക്തമായ പലതുറന്ന് പറച്ചിലുകളും ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെ ഹണിക്ക് വ്യക്തമാക്കുവാൻ സാധിച്ചു. ഇടക്കാലത്ത് സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കാറുണ്ടെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്.

ബോഡി ഷേമിങ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ നേരിട്ട താരങ്ങളിൽ ഒരാളും ഹണി റോസ് തന്നെയായിരുന്നു. പല പൊതുവേദികളിലും താരം പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ വച്ചുകൊണ്ടായിരുന്നു ചിലർ താരത്തിനെതിരെ വലിയതോതിലുള്ള വിമർശനങ്ങളും കളിയാക്കലുകളും രേഖപ്പെടുത്തിയത്. എന്നാൽ അതിനെയൊക്കെ അതിന്റേതായ വഴിക്ക് വിടുന്ന താരം പരാതി കൊടുക്കേണ്ട സാഹചര്യം ഉണ്ടാകും എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ താരം ഒരു ഉദ്ഘാടന വേദിയിൽ എത്തിയപ്പോൾ തൻറെ ശരീര സൗന്ദര്യരഹസ്യം വ്യക്തമാക്കിയിരിക്കുകയാണ്. താൻ നല്ല മനസ്സിന് ഉടമയായതു കൊണ്ടായിരിക്കാം ഒരുപക്ഷേ ഇന്നും ചെറുപ്പമായി മുഖം ഇരിക്കുന്നതിനും പനിനീർ പുഷ്പം പോലെ മനോഹരമായിരിക്കുന്നതിനും കാരണം എന്നാണ് ഹണി അല്പം ചിരിയോടുകൂടി പറയുന്നത്. അതോടൊപ്പം തന്നെ ഒരുപക്ഷേ തൻറെ പേരിൽ ഇപ്പോൾ പുറത്തിറങ്ങുന്ന തങ്ങളുടെ ഉൽപ്പന്നം ആയ ആയുർവേദ പ്രോഡക്റ്റും ഒരുപക്ഷേ തൻറെ ശരീര സൗന്ദര്യം നിലനിർത്തുന്നത് പങ്കുവഹിക്കാം എന്നും താരം വ്യക്തമാക്കുന്നു.