വിജയുടെ പുത്തൻചിത്രം ബീസ്റ്റിന്റെ ട്രെയ്‌ലർ വൈറലാകുമ്പോൾ; ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ… | Beast Vijay

Beast Vijay : പുതിയ വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയ്‌ലർ യൂടൂബിൽ തരംഗമാകുകയാണ്. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിൽ ഒരു പട്ടാളക്കാരനായാണ് വിജയ് എത്തുന്നത്. ഏപ്രിൽ 13 ന് ബീസ്റ്റ് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ മുന്നേ തന്നെ വലിയ തോതിൽ വൈറലായിരുന്നു. തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെയാണ് വിജയുടെ നായികയായി ഈ ചിത്രത്തിലെത്തുന്നത്.

മലയാളികളുടെ പ്രിയതാരം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബീസ്റ്റിന്റെ ട്രെയ്‌ലറിനെക്കുറിച്ചാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ട്രെയ്ലറിൽ പ്രധാനമായും കാണിച്ചിരുക്കുന്നത് ഒരു മാൾ ഹൈജാക്ക്‌ ചെയ്യുന്ന സീനാണ്. ആ സീൻ കാണിക്കുമ്പോൾ തന്നെ അവിടെ ഒരു ക്രിസ്മസ് ട്രീയുടെ മോഡലും കാണാം. മാൾ ഹൈജാക്ക് ചെയ്യാൻ വരുന്നവർ സാന്റാ ക്ളോസ് വേഷത്തിലാണ് വന്നിരിക്കുന്നത്. തുടർന്ന് അവർ വേഷം മാറ്റി അവിടെയുള്ള ആളുകളെയെല്ലാം ഒരു സ്ഥലത്ത് കൊണ്ടിരുത്തുന്നുണ്ട്.

പിന്നെ ട്രെയ്‌ലറിൽ കാണിക്കുന്ന ഒരാൾ പറയുന്നത് ഭീകരവാദികളുമായി സംസാരിക്കാൻ അയാളെ ഏൽപ്പിച്ചിരിക്കുന്നു എന്നാണ്. വിജയുടെ ഇൻട്രോ സീനിൽ ഒരു ഫ്ളക്സ് കത്തി കൊണ്ട് കീറുന്നതാണ് കാണിച്ചിരിക്കുന്നത്. ആകെ മൊത്തം കൂട്ടിവായിച്ചാൽ ആ മാളിൽ തന്നെയാണ് വിജയ് ഉള്ളതെന്ന് വേണം മനസിലാക്കാൻ. പിന്നെ കാണിക്കുന്നത് കയ്യിൽ കോടാലിയുമായി മാളിലൂടെ നടക്കുന്ന വിജയ്നെ ആണ്. വിജയ് ഭീകരവാദികളെ എതിർത്തുതോൽപ്പിക്കാൻ ശ്രമിക്കുന്നതും ട്രെയ്ലറിൽ കാണാം.

ട്രെയ്‌ലർ മൊത്തം ഒന്നുകൂടി കണ്ടാൽ പല ഭാഗങ്ങളിലും വിജയുടെ വസ്ത്രങ്ങളിൽ ആയുധങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് കാണാൻ കഴിയും. വിജയുടെ വേറെ വേഷത്തിലുള്ള ഫൈറ്റ് സീനും ട്രെയ്ലറിൽ കാണിക്കുന്നുണ്ട്. അവിടെ കാണിക്കുന്ന ഒരു കാറിൽ ജെ കെ എന്ന് കൊടുത്തിട്ടുണ്ട്. അതിനർത്ഥം ഫൈറ്റ് നടക്കുന്നത് ജമ്മു കാശ്മീരിലാണ് എന്നാണ്. എന്താണെങ്കിലും ബീസ്റ്റിന്റെ ട്രെയ്ലർ ഒരു ആഘോഷമാക്കുകയാണ് സിനിമാപ്രേമികൾ. നെൽസൺ ദിലീപ് കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. vedio credit ; Movie Mania Malayalam