കുടുംബപ്രേക്ഷകരെ ആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ജയ ജയ ഹൈ; ഒന്നാം ദിവസം തന്നെ മികച്ച പ്രതികരണം… | Basil Joseph New Movie Jaya Jaya Jaya Hai Theater Response News Malayalam

Basil Joseph New Movie Jaya Jaya Jaya Hai Theater Response News Malayalam : ബേസിൽ ജോസഫ് നായകനായും ദർശന രാജേന്ദ്രൻ നായികയായും പ്രേക്ഷകർക്കും മുന്നിലേക്ക് എത്തിയ പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഇതൊരു കോമഡി ചിത്രമാണ്. കുടുംബ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന എല്ലാവിധ കാര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓരോ സ്ത്രീകളും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഈ ചിത്രത്തെക്കുറിച്ച് പറയുന്നു. ജയ ജയ ജയ ജയഹേ എന്ന പേര് വന്നത് തന്നെ ജയ എന്ന ദർശന അവതരിപ്പിക്കുന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ്.

രാജേഷ് എന്ന ചെറുപ്പക്കാരൻ ആയാണ് ബേസിൽ ജോസഫ് വേഷമിടുന്നത് . രാജേഷും ജയയും തമ്മിൽ വിവാഹിതരാവുകയും തുടർന്നുള്ള സംഭവവികാസങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്റെ റിലീസ് കാത്തിരുന്നവർക്ക് വലിയൊരു സന്തോഷ വാർത്തയാണ് ലഭിച്ചിരിക്കുന്നത്. 28 ഒക്ടോബർ 2022 ന് ആണ് ചിത്രം റിലീസ് ആയത്. വളരെ നല്ല പ്രേക്ഷക അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രം കണ്ടിറങ്ങിയ ആളുകളുടെ അഭിപ്രായപ്രകാരം ദർശനയും ബേസിലും വളരെ നല്ല അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന തമാശകൾ എല്ലാം തന്നെ വളരെ ഫലപ്രദമാണെന്ന്‌ പ്രേക്ഷകർ പറയുന്നു. കഴിഞ്ഞദിവസം ബേസിലിന്റെയും സിനിമയുടെ അണിയറ പ്രവർത്തകരുടെയും ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമ ഷൂട്ടിംഗ് സിനിമ എന്നോളം തന്നെ വളരെ രസകരവും ആസ്വാദ്യകരവും ആയിരുന്നു എന്നാണ് ഏവരും പറയുന്നത്. ഷൂട്ടിങ്ങിനിടയുള്ള ക്രിക്കറ്റ് കളിയിലെ മനോഹരമായ നിമിഷങ്ങളെ കുറിച്ചും കളി കളിച്ച് കാര്യമായി അവസാനം സഞ്ജു സാംസനെ വരെ കളിക്കാൻ ഇറക്കിയ കഥയും ബേസിൽ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ഒരു ചോറുണ്ണാൻ കയറിയവർക്ക് ബിരിയാണി ലഭിച്ച അവസ്ഥയാണ് സിനിമ കണ്ട് ഇറങ്ങിയവർക്കുള്ളത്.

ബേസിലിന്റെ ജാനേമൻ എന്ന ചിത്രം ഇതിനു മുൻപ് വളരെയധികം ജനപ്രതി നേടിയിരുന്നു. ആ സിനിമയുടെ അതേ ഒരു ക്വാളിറ്റി നിലനിർത്താൻ ഈ ചിത്രത്തിനും സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിന്റെ ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത് വിപിൻദാസ് ആണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിപിൻദാസും നാഷിദ് മുഹമ്മദും ചേർന്നാണ്.ലക്ഷ്മി വാര്യർ ഗണേഷ് മേനോൻ എന്നിവരാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ബേസിലിനെയും ദർശനേയും കൂടാതെ അജു വർഗ്ഗിസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സൂപ്പർ ടൂപ്പർ ഫിലിംസും ചിയേഴ്സ് എന്റർടൈൻമെന്റ് ചേർന്നാണ് ചിത്രത്തിന്റെ വിതരണം നിർവഹിച്ചിരിക്കുന്നത്.