പ്രസവാനുഭവം പങ്കുവെച്ച് ബേസിൽ ജോസഫ്!! കൊച്ചിന് പാല് കൊടുക്കാൻ എനിക്ക് പറ്റില്ല; ബാക്കിയെല്ലാം ചെയ്യും; ഭാര്യക്കൊപ്പം പ്രസവ റൂമിൽ ബേസിലും… | Basil Joseph Latest Interview Viral Entertainment News Malayalam

Basil Joseph Latest Interview Viral Entertainment News Malayalam : തിര എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നു വരികയും ഇന്ന് സംവിധായകൻ, നടൻ എന്നീ നിലകളിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്ത താരമാണ് ബേസിൽ ജോസഫ്. 2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഹോംലീ മീൽസ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ നൽകുന്ന ഒരു നടനെ സമ്മാനിച്ചു. 2015ൽ കുഞ്ഞിരാമായണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് താരം ഒരു സംവിധായകൻറെ കുപ്പായവും എടുത്ത് അണിഞ്ഞു. ടോവിനോ തോമസ്, രഞ്ജി പണിക്കർ, വാമിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 2017 പുറത്തിറങ്ങിയ ഗോദ എന്ന ചിത്രവും ആളുകൾക്കിടയിൽ വലിയ തരംഗം തന്നെയായി. 2019 ബെസ്റ്റ് ആക്ടർ കോമഡി കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് സൈമ അവാർഡിന് അർഹനായി.

ഇപ്പോൾ കുഞ്ഞുണ്ടായതിനുശേഷം ഉള്ള തൻറെ മാറ്റങ്ങളെയും ജീവിതത്തിൽ ഉണ്ടായ വ്യത്യാസങ്ങളെയും പറ്റി തുറന്നു പറയുകയാണ് ബേസിൽ. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. ഏതൊരാളും കുഞ്ഞിൻറെ കാര്യം വരുമ്പോൾ ടെൻഷൻ ഉണ്ടാകുന്ന ഒരാളായി മാറും. കുഞ്ഞ് കരയുമ്പോഴോ മുഖത്ത് മുഖഭാവങ്ങൾ ഉണ്ടാകുമ്പോഴൊക്കെ അത് സംഭവിക്കും. ഞാൻ എന്തും ഇപ്പോൾ ഗൂഗിൾ ചെയ്യുന്ന ഒരാളായി മാറിയിരിക്കുന്നു.

കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ എന്ത് ചെയ്യാം, കുഞ്ഞു കരയാത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ ഗൂഗിൾ ചെയ്യാറുണ്ടെന്നും ഇത് കണ്ട് തന്റെ ഭാര്യയും ഭാര്യയുടെ അമ്മയും തന്നെ കളിയാക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും ബേസിൽ പറയുന്നു. കുഞ്ഞ് ആദ്യ വാക്സിൻ എടുത്തപ്പോൾ കരഞ്ഞില്ലെന്നും അത് വളരെയധികം ടെൻഷൻ ഉണ്ടാക്കി എന്നും ഉടൻതന്നെ അത് എന്തുകൊണ്ടാണെന്ന് ഗൂഗിൾ സെർച്ച് ചെയ്തുവെന്നും ബേസിൽ പറയുന്നു. അതോടൊപ്പം തന്നെ കുട്ടിയുടെ ബ്രീത്തിങ് സംബന്ധിച്ച കാര്യങ്ങളിൽ പോലും ഗൂഗിൾ സെർച്ച് നടത്താറുണ്ട് എന്നാണ് ബേസിൽ പറയുന്നത്.

Rate this post