ഉപ്പാടെ രാജകുമാരിക്ക് പിറന്നാൾ.!! മേക്കപ്പ് തീമിൽ സുനൈനയുടെ പിറന്നാൾ ആഘോഷിച്ച് ബിബി ഫാമിലി; സമ്മാനങ്ങൾ കൊണ്ട് മൂടി ബഷീറും ഭാര്യമാരും.!! | Basheer Bashi Daughter Sunaina Basheer 12 Th Birthday Celebration Malayalam

Basheer Bashi Daughter Sunaina Basheer 12 Th Birthday Celebration Malayalam : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കീഴടക്കിയ താരമാണ് ബഷീർ ബഷീർ ബഷി. നിരവധി യൂട്യൂബ് ചാനലുകളുടെ ഉടമയാണ് ഇദ്ദേഹം ഇപ്പോൾ. എല്ലാ ചാനലുകൾക്കും വളരെ വലിയ റീച്ചാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരാണ് ഉള്ളത്. കഴിഞ്ഞദിവസം ബഷീറിന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി കുടുംബസമേതം ഇവർ പോകുന്നത് ബഷീറിന്റെ ചാനലിലൂടെ പ്രേക്ഷകർ കണ്ടിരുന്നു.

ഇവരുടെ കുടുംബത്തിൽ എല്ലാദിവസവും ആഘോഷവും സന്തോഷവും തന്നെയാണ്. ഇപ്പോഴിതാ ബഷീറിന്റെയും സുഹാനയുടെയും മകളായ സുനൈനയുടെ പന്ത്രണ്ടാം പിറന്നാളിന്റെ ആഘോഷങ്ങളുടെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. സുനൈന തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെഈ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. നിരവധി സമ്മാനങ്ങൾ സുനൈനാക്ക് കുടുംബത്തിൽ നിന്നും ലഭിക്കുന്നു. അധികവും മേക്കപ്പ് വസ്തുക്കളാണ് ലഭിക്കുന്നത്.

വളരെയധികം മേക്കപ്പ് ചെയ്തു നടക്കാൻ താല്പര്യമുള്ള ഒരു കുട്ടിയാണ് സുനൈന എന്ന് ഇതിൽ നിന്നും പ്രേക്ഷകർക്ക് മനസ്സിലാക്കാം ഹൈഹീൽസ് സമ്മാനമായി ലഭിക്കുമ്പോൾ സുനൈനയുടെ മുഖത്തുണ്ടാകുന്ന സന്തോഷവും, എനിക്കിഷ്ടം ഹൈഹീൽസ് തന്നെയാണെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ബഷീറിന്റെയും സുഹാനയുടെയും മകളുടെ പിറന്നാളാഘോഷം നടന്നത്. മകൾ ഇത്ര വലുതായത് അറിഞ്ഞിരുന്നില്ല എന്നും, ഇനി കുറച്ചുനാൾ കൊണ്ട് കല്യാണം കഴിച്ചുവിടേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടമാണ് എന്നും സുഹാന പറയുന്നു.

അടുത്തവർഷം ടീനേജിലേക്ക് കടക്കുകയാണ് ഇവൾ എന്നാണ് മഷൂറ പറയുന്നത്. മേക്കപ്പ് തീം വെച്ചുകൊണ്ട് തന്നെയാണ് കേക്കും മറ്റ് അലങ്കാരങ്ങളും ചെയ്തിരിക്കുന്നത്. എല്ലാവരും ഒന്നിച്ച് പിറന്നാൾ ഗാനം പാടി കേക്ക് മുറിക്കുന്നത് മറ്റും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് ആണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയത്. നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ പിറന്നാളാശംസകൾ രേഖപ്പെടുത്തുന്നുണ്ട്.

3.8/5 - (22 votes)