അകാലത്തിൽ കാൻസർ ശ്രീലതയെ കവർന്നെടുത്തു.. ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും വീഡിയോയുമായി ബിജു നാരായണന്‍.!!

അകാലത്തിൽ മരണപ്പെട്ട ഭാര്യക്ക് സ്നേഹാദരവുമായി ബിജു നാരായണൻ. ഒരു വർഷം മുന്പാണ് പ്രശസ്ത ഗായകൻ ബിജു നാരായണൻറെ ഭാര്യ ശ്രീലത മരണപ്പെടുന്നത്. ശ്രീലത അകാലത്തിൽ പൊലിയുന്നതിന് കാരണമായത് അർബുദരോഗമായിരുന്നു.

ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ട്ടപെട്ട ‘നലം വാഴ എന്നാളും എന്‍ വാഴ്ത്തുക്കള്‍’ എന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിൻറെ പാട്ടിൻറെ പശ്ചാത്തലത്തിൽ അപൂർവ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയിലൂടെയാണ് ബിജു നാരായണൻ ആദരവ് അർപ്പിച്ചിരിക്കുന്നത്.

ശ്രീലതയുടെ അവസാന നാളുകളിലെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ ആരാധകർക്ക് നൊമ്പരകാഴ്ചയാണ്. എറണാംകുള മഹാരാജാസ് കോളേജിൽ ഇരുവരും ഒരുമിച്ച് പഠിച്ചിരുന്നപ്പോഴുള്ള ചിത്രങ്ങളും വിവാഹ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

1998 ജനുവരി 23 നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. കാമ്പസിൽ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. ഇവർക്ക് 2 മക്കളുണ്ട്. ശ്വാസകോശ അർബുദബാധയെ തുടർന്ന് കഴിഞ്ഞവർഷം ഓഗസ്റ്റ് 13 നാണ് ശ്രീലത അന്തരിച്ചത്.