ഇഡലി ബാക്കി വന്നിട്ടും ഇങ്ങനെ ചെയ്തു നോക്കാൻ ഇതുവരെ തോന്നീലല്ലോ… | Bakki Vanna Eddali Recipe Malayalam

Bakki Vanna Eddali Recipe Tips Malayalam : ഇഡലി ബാക്കി വന്നിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കാൻ ഇതുവരെ തോന്നീലല്ലോ! അടിപൊളിയാണേ.. രാവിലെ ബ്രേക്ക്ഫാസ്റ്റിന് നമ്മുടെ വീടുകളിൽ ഇടക്കിടക്ക് ഉണ്ടാക്കുന്നതാണ് ഇഡിലി. ഇഡിലിയും ചട്ണിയും സാമ്പാറുമെല്ലാം മലയാളികളുടെ എക്കാലത്തെയും ഹിറ്റ് കോമ്പൊയിൽ ഒന്നാണ്. നമ്മൾ വീടുകളിൽ ഇഡിലി ഉണ്ടാക്കിയാൽ
മിക്കവാറും ഒന്ന് രണ്ടെണ്ണം ബാക്കി വരാറുണ്ട്. ചിലപ്പോൾ ചിലർ അത് വെകീട്ട് ചായയുടെ കൂടെ കഴിക്കും. ചിലർ അത് കളയുകയായിരിക്കും ചെയ്യുക (ചിലർ മാത്രം). ബാക്കി വന്ന ഇഡിലി മിക്സി ജാറിൽ ഒറ്റ കറക്കു കറക്കൂ.. അപ്പൊ കാണാം മാജിക്. ഇന്ന് നമ്മൾ ബാക്കി വന്ന ഇഢലികൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്.

ഇനി ഇഡിലി ബാക്കി വന്നാൽ അതുകൊണ്ട് നമുക്ക് അടിപൊളി കളർഫുൾ ഉണ്ണിയപ്പം ഉണ്ടാക്കുവാൻ പറ്റും. ഇത് തയ്യാറാക്കാനായി ബാക്കി വന്ന ഇഡലി ചെറിയ കഷ്ണങ്ങളാക്കി മിക്സി ജാറിലേക്ക് ഇട്ട് അരച്ച് എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ബെറ്റ്‌റൂട്ടിന്റെ പകുതി മിക്സിയിൽ അരച്ചെടുത്ത നീര് അരിപ്പയിൽ അരിച്ച് ഒഴിക്കുക. പിന്നീട് അതിലേക്ക് പഞ്ചസാര,
അരിപൊടി, ഒരു നുള്ള് ഉപ്പുകൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും കൂടി ചേർത്ത് ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: E&E Creations