ഇനി ഉള്ളി വഴറ്റി സമയം കളയണ്ട!! വളരെ എളുപ്പത്തിൽ കൊതിയൂറും നാടൻ ചിക്കൻ കറി തയ്യാറാക്കാം… | Bachelor’s Easy Chicken Curry Recipe Malayalam

Bachelor’s Easy Chicken Curry Recipe Malayalam ചിക്കൻ കറി തയ്യാറാക്കുമ്പോൾ എല്ലാവർക്കും വിഷമമായ കാര്യമാണ് ഉള്ളി വഴറ്റണമല്ലോ എന്നുള്ള ഒരു ടെൻഷൻ, ഇനി വഴറ്റേണ്ട യാതൊരുവിധ ആവശ്യവുമില്ല. മസാല തയ്യാറാക്കി ഇനി സമയം കളയണ്ട, കുക്കർ മാത്രം മതി എളുപ്പത്തിൽ ഇതു തയ്യാറാക്കാൻ. ഉള്ളി നീളത്തിൽ അരിഞ്ഞെടുക്കുക, സവാളയാണ് സാധാരണ ചിക്കൻ കറിക്ക് ഉപയോഗിക്കുന്നതെങ്കിൽ, നീളത്തിൽ അരിഞ്ഞെടുത്തതിനു ശേഷം അതിലേക്ക് വറുത്ത് പൊടിച്ചെടുത്തിട്ടുള്ള മസാലപ്പൊടികൾ ഉപയോഗിക്കുക.

മല്ലിപ്പൊടി, ഗരംമസാല, മഞ്ഞൾപൊടി, ചിക്കൻ മസാല, ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി അതിനുശേഷം കുക്കറിന്റെ ഉള്ളിലേക്ക് ചേർത്തു കൊടുത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ഒക്കെ ചേർത്ത് ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ഉള്ളി മസാലകൾ എല്ലാം ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം, ചിക്കനും ചേർത്ത് അതിലേക്ക് കറിവേപ്പിലയും, മല്ലിയിലയും, ചേർത്ത് അതിനുശേഷം കുക്കർ അടച്ചു നന്നായിട്ട് വേവിച്ചെടുക്കുക.

Bachelor’s Easy Chicken Curry Recipe
Bachelor’s Easy Chicken Curry Recipe

എങ്ങനെ തയ്യാറാക്കുന്ന ചിക്കൻ കറി ഒരു 15 മിനിറ്റാണ് തയ്യാറാക്കാൻ വേണ്ടത്അതിൽ കൂടുതൽ സമയമെടുക്കുകയുമില്ല, ചപ്പാത്തി, ചോർ, ദോശയ്ക്കും ഒക്കെ ഒപ്പം കഴിക്കാൻ വളരെ നല്ലതാണ്. ഈ ഒരു ചിക്കൻ കറി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.

വളരെ രുചികരമായ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കുന്ന വീഡിയോ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..Video credits : Chinnu’s Cherrypicks

Rate this post