ഈ വീട് സ്വർഗമാണ്; ഒരിക്കൽ കയറിയാൽ തിരിച്ചിറങ്ങാൻ തോന്നാത്ത വീട്… | Award Winning Home Tour Malayalam

Award Winning Home Tour Malayalam : സ്വന്തം വീട് എന്നത് ഏവരുടെയും സ്വപ്നവും പിന്നീട് അത് സ്വർഗവുമാണ്. ഒരിക്കൽ കയറിചെന്നാൽ പിന്നീട് തിരിച്ചിറങ്ങാൻ തോന്നാത്ത അത്രയും മനോഹരമാണ് ഒരു വീടാണെങ്കിലോ? മുന്നിൽ സദാ ഒഴുകുന്ന പുഴയും വീടിനകത്ത് കുഞ്ഞു കുളവും, അതികം ചുമരുകളില്ലാതെ കൂടുതൽ വായു സഞ്ചാരം ലഭിക്കുന്ന രീതിയിലുള്ള നിർമാണവുണൊക്കെയായി അതിമനോഹരം എന്നു പറയുന്ന ഒരു വീടുണ്ട് റാന്നിയിൽ.15 വർഷം മുന്നേ മിറ്റി ഡിറ്റ എന്നീ ദമ്പത്തികൾ പണിത ഈ വീട് 2008 ലെ മികച്ച വീട്ടിലുള്ള ബെസ്റ്റ് ഹോം അവാർഡും കരസ്തമാക്കിയിരുന്നു.

ബ്രിട്ടീഷ് ബംഗ്ലാവിനോട് ആദ്യ കാഴ്ച്ചയിൽ സാദൃശ്യം തോന്നുന്ന ഈ വീട് ഏത് കാലത്തും പുതുമതോന്നിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.4000 സ്‌ക്വയർ ഫീറ്റിൽ നിർമിച്ച ഈ വീട്ടിലേക്ക് കടക്കുമ്പോൾ സ്വീകരിക്കുന്നത് നീളമുള്ള വഴിയിൽ ഇരുവശത്തും പൂത്തുനിൽക്കുന്ന ചെടികളാണ്. നാച്ചുറൽ സ്റ്റോണുകൾ കൊണ്ടാണ് വീടിന്റെ അധികഭാഗവും നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ വരാന്തയിലേക്ക് കയറുമ്പോൾ തന്നെ മുറ്റത്ത് അലങ്കരിച്ച പച്ചപ്പിൽ നിന്നുള്ള തണുപ്പ് അനുഭവപ്പെടും.

സെറാമിക് ടൈൽ കൊണ്ടാണ് സിറ്റൗട്ട് പ്രതലം ചെയ്തിരിക്കുന്നത്. കാറ്റും പ്രകാശവും വീടിനകത്ത് മികച്ച രീതിയിൽ ഉപയോഗപ്രദമാകുന്ന തരത്തിലാണ് വീടിന്റെ ഘടന ചെയ്തിരിക്കുന്നത്. കാറ്റു വരുന്ന ജനാലകൾക്ക് അരികിലായി താഴെ ലിവിങ് നോടനുബന്ധിച്ച് ഒരു ബാറ്ററി ബോഡി സെറ്റ് ചെയ്തിരിക്കുന്നു. ജനലിലൂടെ വരുന്ന കാറ്റ് വെള്ളത്തിൽ തട്ടി വീടുമുഴുവൻ എല്ലായിപ്പോഴും തണുപ്പ് നിലനിർത്തുന്നു. വേലി കല്ലിന്റെ വലിയ കല്ലുകൾ കൊണ്ട് വീടിന്റെ ചിലന്തികളും നിർമ്മിച്ചിരിക്കുന്നുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് പോകാൻ വേലി കല്ലുകൊണ്ട് ചെറിയപാലം മാതൃകയും വളരെ മനോഹരമായി ഒരുക്കിയിട്ടുണ്ട്.

അതിനു താഴെയുള്ള വാട്ടർ ബേസിൽ മീനുകൾ നീന്തുന്ന കാഴ്ചയും വളരെ മനോഹരമാണ്.ഭിത്തികൾക്ക് പ്രാധാന്യം കുറിച്ച് ഓപ്പൺ ലേഔട്ടിൽ ചെയ്ത് വീടിന്റെ ഘടനയിൽ സദാസമയവും കാറ്റും വെളിച്ചവും വന്നുകൊണ്ടിരിക്കും. 4 ബെഡ് റൂമുകൾ ആണ് എഴുതി സജ്ജീകരിച്ചിരിക്കുന്നത്. ചില ബെഡ്റൂമുകളിലേക്ക് കയറുന്നതിനായി മനോഹരമായ ഏണിപ്പടികളും നിർമ്മിച്ചിട്ടുണ്ട്. ഏണിപ്പടികൾ യുടെ കൈ വരികൾക്കായി പഴയ ജിഐ പൈപ്പുകളും മറ്റും ആണ് ഉപയോഗിച്ചിരിക്കുന്നത്.
ബെഡ്റൂമിൽ മരങ്ങൾ കൊണ്ടുള്ള സീലിംങ്ങുകളും മനോഹരമാണ്.