ആട്ടിന്‍പാല്‍ കുടിച്ചാല്‍…

ഏറ്റവും ആദ്യമായിത്തന്നെ മനുഷ്യർ മെരുക്കിയെട്യുത്ത ജീവികളിലൊന്നാണ് ആട്. മനുഷ്യർ മാംസത്തിനും, പാലിനും, തോലിനും, രോമത്തിനുമായി ഇതിനെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്. കണക്കുപ്രകാരം ലോകത്താകമാനം 92 കോടിയിലേറെ ആടുകൾ ഉണ്ട്.

രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം വെള്ള, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ അതിന്റെ പല സങ്കലനത്തിലോ ആയിരിക്കും. ചെറിയ കൊമ്പുകളും ഇവക്കുണ്ടായിരിക്കും. ആട് ഇരട്ട കുളമ്പുള്ള മൃഗമാണ്. ആട്ടിൻ പുഴുക്ക (കാഷ്ടം) എന്ന് കേരളത്തിൽ അറിയപ്പെടുന്ന ആടിന്റെ വിസർജ്യം വളമായി ഉപയോഗിക്കുന്നു . കറുത്ത നിറത്തിലുള്ള ആട്ടിൻ പുഴുക്കകൾ എല്ലാം ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും എന്നതാണിതിന്റെ പ്രത്യേകത.

ആട് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വളർത്തുമൃഗമാണ്. ആടിന്റെ ‍പാൽ, മൂത്രം എന്നിവ വിഷ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിൻകൊമ്പ് ആയുർവേദ ഗുളികകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികൾ, കൈകാൽ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു.

ആട്ടിൻകുടൽ, കുടൽ സംബന്ധമായ അസുഖങ്ങൾക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയിൽ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേർത്ത് പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കാറുണ്ട്

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.