അതിരാവിലെ ഉണരൂ.. ഉണരുന്നതിനുള്ള ഒരൊറ്റ രഹസ്യം.!!
അതിരാവിലെ എണീക്കണം എന്ന പ്ലാൻ പലപ്പോഴും എടുത്തിട്ടുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ ഉറക്കത്തിൻറെ ആലസ്യവും സ്വപ്നങ്ങൾ കണ്ടു കിടക്കുന്നതും മൂലം അതിരാവിലെ എന്ന സ്വപ്നം ഉപേക്ഷിക്കുന്നവരാകും നമ്മളെല്ലാവരും.
എന്തിനാണ് രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് എന്നറിയാമോ? അതിരാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നവർ വളരെ പോസിറ്റീവ് മൈൻഡഡ് ആയിരിക്കും. വളരെയധികം വിജയകരമായി ജീവിതത്തിൽ വിജയിച്ചവരുടെ വിജയ രഹസ്യം രാവിലെ എഴുന്നേൽക്കുന്നത് തന്നെയാണ്.
ഇതിനുള്ള ഒരു മാർഗമാണ് ഉണരാനായി ഒരു കാരണം കണ്ടെത്തുക എന്നതാണ്. രാത്രി ഒരുപാട് സമയം മൊബൈൽ ഉപയോഗിച്ച് കിടക്കാതിരിക്കുക. നിങ്ങൾക്ക് ഏറ്റവുമ ഇഷ്ടപെട്ടത് നിങ്ങളെ ഒട്ടും മടുപ്പിക്കാത്ത ഒന്ന് കണ്ടുപിടിച്ച് രാവിലെ അഞ്ചു മണിക്ക് ഇരുപത്തൊന്നു ദിവസം ചെയ്യുക.
ഒന്നിലും താല്പര്യമില്ലാത്തവർക്ക് നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും ഒരു വ്യക്തിയുമായി ബെറ്റ് വെക്കുക. ഒരുപാട് രൂപക്കാകുമ്പോൾ നമ്മൾ മറന്നാലും മറ്റേ ആൾ മറക്കില്ല. അതുകൊണ്ട് തന്നെ പിറ്റേദിവസം മുതൽ നമ്മൾ നേരത്തെ എഴുന്നേൽക്കാൻ ശ്രദ്ധിക്കും. credit : SMARTER U