സ്റ്റാർ സിംഗർ ആതിരക്ക് കടിഞ്ഞൂൽ കണ്മണി.!! കുഞ്ഞു വാവയെ കണ്ടോ.!? ഒരാൾ കരയുമ്പോൾ മറ്റുള്ളവർ ചിരിക്കുന്ന ദിനത്തിന്റെ സന്തോഷത്തിൽ ഗായിക.!! | Athira Murali blessed With Baby Girl Malayalam

Athira Murali blessed With Baby Girl Malayalam : വളരെ ചെറുപ്പത്തിലെത്തന്നെ സംഗീത ലോകത്ത് വിസ്മയം തീർത്ത ഗായികയാണ് ആതിര മുരളി. വള്ളിക്കെട്ട് എന്ന മലയാള ചിത്രത്തിന് വേണ്ടി ആതിരാമുരളി ആലപിച്ച ഗാനം ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ സിംഗർ, മഞ്ച് സ്റ്റാർ എന്നീ റിയാലിറ്റി ഷോകളിലും ഇന്ത്യൻ വോയിസ് സീസൺ 2- ലും മത്സരാർത്ഥിയായിരുന്നു ആതിര മുരളി.

നിരവധി ആരാധകരുള്ള ഈ ഗായികയ്ക്ക് യൂട്യൂബ് ചാനലുമുണ്ട്. ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷത്തിലാണ് ഇപ്പോൾ ആതിര മുരളി. കുഞ്ഞിനെ മടിയിൽ എടുത്ത് ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ വച്ച് എടുത്ത സെൽഫിയാണ് ഗായിക പോസ്റ്റ് ചെയ്തിരിക്കുന്നത്. “അസ് ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. “ജീവൻ നീയേ” എന്ന ഗാനമാണ് ബി.ജി.എം ആയി ചേർത്തിരിക്കുന്നത്.

ഗായികയുടെ വളകാപ്പ് വീഡിയോയും റീൽസും എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ആതിര മുരളിയുടെ അച്ഛൻ പുനലൂർ മുരളിയും അറിയപ്പെടുന്ന സംഗീതജ്ഞനാണ്. വള്ളിക്കെട്ട് എന്ന ചിത്രത്തിലെ ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹമാണ്. ആതിര മുരളിയുടെ അനിയനും പാട്ടുകാരനാണ്. സംഗീത കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അംഗം കൂടി. നിരവധി റിയാലിറ്റി ഷോകളിലൂടെ കഴിവ് തെളിയിച്ച വ്യക്തിയാണ് ആതിര മുരളി.

ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയിട്ടുള്ള ഗായിക. സംഗീതജ്ഞനായ രമേഷ് നാരായണന്റെ കീഴിലാണ് ആതിര മുരളി ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. കർണാടക സംഗീതമാകട്ടെ അടൂർ സുദർശനത്തിന്റെ കീഴിലും. സംഗീതാസ്വാദകർക്ക് മറക്കാൻ കഴിയാത്ത പ്രതിഭയാണ് ആതിര മുരളി. പെൺകുഞ്ഞിന്റെ ജനനം ആരാധകരെയും ഒരുപാട് സന്തോഷിപ്പിക്കുന്നു. ദമ്പതികൾക്ക് ആശംസയും ആയി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കടന്നുവരുന്നത്.

Rate this post