എന്റെ സ്വന്തം ജാനിക്കുട്ടി.!! ആതിര കുട്ടിയുടെ കുഞ്ഞു ബേബിയെ കണ്ടോ.!? മറിയം വാവയെ പരിചയപ്പെടുത്തി സ്റ്റാർ സിംഗർ ആതിര.!! | Athira Murali Babies Photo Viral Malayalam

Athira Murali Babies Photo Viral Malayalam : മഞ്ച് സ്റ്റാർ ഷോയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ഗായികയാണ് ആതിര മുരളി. പല ഷോകളിലും ആതിര മത്സരാർഥിയായി നിന്നിരുന്നു. കൂടാതെ ഓരോ ഷോയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ആതിര ഒട്ടും വൈകാതെ മികച്ച ഗായികയാവുമെന്നായിരുന്നു തന്റെ ആരാധകർ പ്രവചിച്ചത്. സംഗീത പാരമ്പര്യമുള്ള കുടുബത്തിൽ നിന്ന് വന്ന ആതിര സംഗീതം തന്നെയായിരുന്നു തന്റെ ജീവിത മാർഗമായി തിരഞ്ഞെടുത്തത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആതിരയുടെയും ജയേഷിന്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. തുടക്കത്തിൽ തന്നെ ആതിര തന്റെ മകളുടെ വ്യക്തമായ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ കുഞ്ഞിന്റെ കൂടുതൽ ചിത്രങ്ങളാണ് ഇരുവരും ആരാധകരുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. പോസ്റ്റിനൊപ്പം ഈ ലോകത്ത് എനിക്ക് ഏറെ പ്രിയപ്പെട്ട ആൾ എന്നായിരുന്നു ആതിര തലക്കെട്ടായി കൊടുത്തത്.

എന്നത്തെ പോലെയും പുഞ്ചിരി വിരിയുന്ന മുഖങ്ങളായിരുന്നു ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞത്. നിരവധി പേരാണ് കമന്റ് പോസ്റ്റ്‌ ചെയ്തു കമന്റ്‌ ബോക്സിൽ എത്തിയത്. കുട്ടികാലം മുതൽക്കേ ആതിരയുടെ ജീവിതത്തിൽ സംഗീതം ഒപ്പമുണ്ടായിരുന്നു. അച്ഛനും സഹോദരനുമെല്ലാം സംഗീത ജീവിതത്തിൽ സജീവമാണ്. മിക്ക കലോത്സവ വേദികളിൽ നിറസാനിധ്യമായിരുന്നു ആതിര. മിനിസ്‌ക്രീനിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിൽ പങ്കെടുത്തതോടെയാണ് താരം കൂടുതൽ പ്രേഷക പ്രീതി നേടുന്നത്.

ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയുടെ ജീവിത സഖിയായി എത്തിയത്. എട്ട് വർഷങ്ങളുടെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. പ്രണയം വീട്ടുക്കാരോട് ആദ്യം പറയുകയും പിന്നീട് വീട്ടുക്കാർ ഇതിനു സമ്മതം നൽകുകയായിരുന്നു. ഇരുവീട്ടുക്കാരുടെ പൂർണ പിന്തുണയോടെയാണ് ഇരുവരും പരസ്പരം വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം സ്റ്റേജ് ഷോകളിൽ സജീവമാവാൻ ആതിര തുടങ്ങി. ഗർഭിണിയായപ്പോഴും ആതിര സ്റ്റേജ് ഷോകളിൽ പങ്കെടുത്തിരുന്നു. വളരെ പൂർണ പിന്തുണയായിരുന്നു ജയേഷിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

Rate this post