മഴവിൽ വർണ്ണത്തിൽ നിറവയറിൽ തലോടി കുടുംബ വിളക്കിലെ അനന്യ…🤰🤰 കാത്തിരിപ്പിന്റെ നാളുകൾ കുറഞ്ഞുവരുന്ന സന്തോഷത്തിൽ താരം…😍🔥

മഴവിൽ വർണ്ണത്തിൽ നിറവയറിൽ തലോടി കുടുംബ വിളക്കിലെ അനന്യ…🤰🤰 കാത്തിരിപ്പിന്റെ നാളുകൾ കുറഞ്ഞുവരുന്ന സന്തോഷത്തിൽ താരം…😍🔥 ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത കുടുംബ വിളക്ക് എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. ഗർഭിണിയായതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം പക്ഷേ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു കൊണ്ട് താരം പോസ്റ്റ്‌ ചെയ്യ്ത വീഡിയോകളും ചിത്രങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ബേബി ഷവറിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുള്ളത്. വളരെ സൂക്ഷ്മമായ ചലനങ്ങൾ ആണെങ്കിലും എന്റെ ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്ക് ചലിക്കുമ്പോൾ ഉണ്ടാകുന്ന തരംഗം എനിക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്. എന്റെ ശരീരം ചെറുതായി ആണെങ്കിലും വേദനിക്കുന്നുണ്ട്. പക്ഷേ വേദനക്കു മുൻഗണന നൽകാനും നിങ്ങളെ പരിപാലിക്കാനും ഇപ്പോഴേ എന്റെ മനസ്സ് തയ്യാറാണ്.

എന്റെ കുഞ്ഞിനെ കാണാൻ ഇനി ദിവസങ്ങൾ അധികമില്ല ഞാനും അതിന്റെ ആവേശത്തിലാണ്. അതുപോലെ നിങ്ങൾ എല്ലാവരും സുരക്ഷിതമായി വരിക. എപ്പോഴും സ്നേഹിക്കുക.. എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായി മാറികഴിഞ്ഞു. പർപ്പിളും നീലയും വെള്ളയും എല്ലാം കൂടി ചേർന്ന മഴവിൽ നിറത്തിലുള്ള ഓഫ്‌ ഷോൾഡർ ഫ്രോക്കാണ് ആതിര ധരിച്ചിട്ടുള്ളത്. അധികം മേക്കപ്പ് ഒന്നുമില്ലാതെ വളരെ സിമ്പിൾ അയും എന്നാൽ ഒരു എയ്ഞ്ചൽ എലെഗന്റ് ലുക്കിൽ എത്തിയ താരത്തിന്റെ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് അജ്സ് ആറ്റിറീസ് ആണ്.

അതിരയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനുജിത്ത് ആണ്. മുൻപ് ഫോട്ടോഷൂട്ട് എടുക്കാൻ പോകുന്നതിനിടയിൽ ആതിരയ്ക്ക് പാർവ്വതിയും ഡയാനയും സർപ്രൈസ് നൽകിയ ഒക്കെ താരം തന്റെ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ബേബിഷവർ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കുന്നത്. എന്തായാലും അമ്മയ്ക്കും കുഞ്ഞിനും ആശംസകൾ നേർന്നു നിരവധി താരങ്ങളും ആരാധകരുമാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.