ആൽത്തറ ദേവി ക്ഷേത്രത്തിൽ അപ്പൂസിന് ചോറൂണ്; മകന്റെ ചോറൂണ് വീഡിയോയുമായി കുടുംബവിളക്കിലെ ഡോക്ടർ അനന്യ… | Athira Madhav Baby Choroonu Malayalam

Athira Madhav Baby Choroonu Malayalam : മലയാള ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ആതിര മാധവ്. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബ വിളക്കിലൂടെയാണ് ആതിര ഇത്രയധികം ജനശ്രദ്ധ നേടുന്നത്. സുമിത്രയുടെ മകനായ അനിരുദ്ധ് വിവാഹം ചെയ്ത അനന്യ എന്ന കഥാപാത്രമാണ് താരം ചെയ്തിരുന്നത്. ഈകഥാപാത്രം വളരെയധികം ജനപ്രതി നേടിയിരുന്നു. രാജീവ് മേനോൻ ആണ് താരത്തിന്റെ ഭർത്താവ്.

പരമ്പരയിൽ അഭിനയിക്കുന്ന കാലത്തിനിടയ്ക്ക് ഗർഭിണിയാവുകയും പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങൾ എല്ലായിപ്പോഴും താരം പങ്കുവെക്കാറുണ്ട്. താരത്തിന് ആദിസ് ലിറ്റിൽ വേൾഡ് എന്ന ഒരു യൂട്യൂബ് ചാനലും ഉണ്ട്. കുഞ്ഞിന്റെ എട്ടാം മാസത്തിൽ നടത്തിയ വളകാപ്പു ചടങ്ങിന്റെയും, നിറവയറോടു കൂടിയുള്ള താരത്തിന്റെ ചിത്രങ്ങളും കുഞ്ഞു ജനിച്ചതിനു ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞിന്റെ ചോറൂണിന്റെ വിശേഷങ്ങൾ ആണ് താരം പങ്കുവെക്കുന്നത്. ബേബീസ് ഫസ്റ്റ് ഓണം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.കുഞ്ഞിനെ സ്നേഹത്തോടെ അപ്പു എന്നാണ് വിളിക്കുന്നത്. ഭർത്താവ് രാജീവ് മേനോനും അമ്മമാരോടും മറ്റു ബന്ധുക്കളോടും ഒപ്പം ക്ഷേത്രത്തിൽ എത്തുന്നതും കുഞ്ഞിന് ചോറ് നൽകുന്നതും വീഡിയോയിൽ കാണാം. കൂടാതെ ഓണസദ്യ ഒരുമിച്ചിരുന്ന് വീട്ടുകാരും ഒത്തു കഴിക്കുന്നതും കുഞ്ഞിന്റെ വായിൽ വച്ച് കൊടുക്കുന്നതും ഓണസദ്യക്ക് ശേഷമുള്ള അച്ഛന്റെയും മകന്റെയും ഉറക്കവും എല്ലാം വീഡിയോയിൽ ഉണ്ട്. രണ്ടുദിവസത്തെ ഓണ പരിപാടികൾ കൂട്ടിച്ചേർത്തുള്ള വീഡിയോയാണിത്.

നാട്ടിലേക്ക് എത്തുന്നതും അവിടെയുള്ള ക്ഷേത്രദർശനം നടത്തുന്നതും കുഞ്ഞിനെ തുലാഭാരം തൂക്കുന്നതും കുടുംബക്കാരോടൊപ്പം ഭക്ഷണം കഴിക്കുന്നതും എല്ലാം രണ്ടാം ദിവസത്തെ ഓണാഘോഷ പരിപാടികളിൽ ചേർത്തിരിക്കുന്നു.വീഡിയോയ്ക്ക് താഴെ ഓണാശംസകളും അപ്പുവിനെ കുറിച്ചുള്ള അന്വേഷണങ്ങളുമായി കമന്റ് ബോക്സ് സജീവമാണ്.