ആരാധകർക്കായി കുഞ്ഞിനെ കാണിച്ച് കുടുംബവിളക്കിലെ ഡോക്ടർ അനന്യ..!! | Athira Madhav Baby

Athira Madhav Baby : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നായികയായ ആതിര മാധവ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പങ്കുവെച്ച് ആരാധകർക്ക് മുന്നിലെത്തി. താനും ഭർത്താവ് രാജീവ്‌ മേനോനും ഏറെ നാളായി കാത്തിരുന്ന കുഞ്ഞതിഥി തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ സന്തോഷ വാർത്തയാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ഏപ്രിൽ 4-ന് ഒരു ആൺകുഞ്ഞിനാണ് ആതിര മാധവ് ജന്മം നൽകിയിരിക്കുന്നത്.

‘കുടുംബവിളക്ക്’ എന്ന ഹിറ്റ് പരമ്പരയിലൂടെ ഡോ. അനന്യ എന്ന കഥാപാത്രവുമായി കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിയ ആതിര, താൻ ഗർഭിണിയാണെന്നും അതുകൊണ്ട് സീരിയലിൽ നിന്ന് മാറി നിൽക്കുകയാണെന്നും ആരാധകരെ അറിയിച്ചിരുന്നു. തുടർന്ന്, 8-ാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അന്ന് മുതലേ ഈ സന്തോഷ വാർത്തയ്ക്കായി കുടുംബവിളക്ക് പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.

ഇപ്പോഴും, ഹോസ്പിറ്റലിൽ തുടരുന്ന ആതിര, ഹോസ്പിറ്റലിൽ നിന്ന് തന്നെയാണ് യൂട്യൂബ് വ്ലോഗിലൂടെ തന്റെ സന്തോഷം ആരാധകാരുമായി പങ്കുവെച്ചത്. തന്റെ കുഞ്ഞിന്റെ ഫേക്ക് ചിത്രങ്ങളും, തന്റെ ഡെലിവറിയുമായി ബന്ധപ്പെട്ട് ഫേക്ക് ന്യൂസുകളും പ്രചരിച്ചതോടെയാണ്, തന്റെ യഥാർത്ഥ വിശേഷങ്ങൾ ഇത്ര പെട്ടെന്ന് പ്രേക്ഷകരുമായി പങ്കുവെക്കുന്നത് എന്ന് ആതിര പറഞ്ഞു.

ചെറിയ വേദന മാത്രമാണ് അനുഭവപ്പെട്ടതെങ്കിലും, ഡെലിവറി പെയിനിന്റെ സിംടംസ് ആണെന്ന് മനസ്സിലായതിനെ തുടർന്ന് ഏപ്രിൽ 2-ന് ആശുപത്രിയിൽ അഡ്മിറ്റ്‌ ആവുകയായിരുന്നു എന്ന് ആതിര പറഞ്ഞു. തുടർന്ന്, രണ്ട് ദിവസത്തിന് ശേഷമാണ് ഡെലിവറി നടന്നത്. അതിനിടെ താൻ സമയം ചെലവഴിക്കാൻ ബിഗ് ബോസ് കണ്ടിരുന്നതായും ആതിര പറഞ്ഞു. വീഡിയോയുടെ അവസാനത്തിൽ കുഞ്ഞിന്റെ മുഖവും ആതിര പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചു.