മുതിർന്നവരെക്കാൾ അറിവും വിവേകവും ഉള്ളവരാണ് കുഞ്ഞുങ്ങൾ!! മകളുടെ ചിന്തിപ്പിക്കുന്ന വീഡിയോയുമായി അശ്വതി ശ്രീകാന്ത്… | Aswathy Sreekanth Share Baby Cute Moments Malayalam

ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലും എന്നും തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. അവതാരിക, അഭിനയത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം അശ്വതി തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. വ്ലോഗ്ഗെർ, ആർ ജെ എന്നീ നിലകളിലും മലയാളികളുടെ ഏറെ അടുത്ത് നിൽക്കുവാൻ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലും സോഷ്യൽ മീഡിയയും പലപ്പോഴും മലയാളികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ചർച്ചാവിഷയമായി മാറാറുണ്ട്. തന്റെ ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും അശ്വതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഇളയ മകൾ കമലയ്ക്കും മൂത്തമകൾ പത്മയ്ക്കും ഒപ്പമുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനോടകം താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. പ്രസവശേഷം അമ്മമാർക്കുള്ള ടിപ്പുകളും അവർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി ഇടയ്ക്കിടയ്ക്ക് ഷോട്ട് വീഡിയോകളുമായി അശ്വതി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏത് കാര്യത്തിനും വ്യക്തമായ തീരുമാനവും അടിത്തറയും കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് അശ്വതി. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു അശ്വതിയുടെ വിവാഹം കഴിഞ്ഞതും.

കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന അശ്വതി അവയൊക്കെ മുന്നോട്ടുള്ള യാത്രയിലെ ചവിട്ടുപടിയായി കാണുകയും ജീവിതത്തിന്റെ പാഠമായി അതൊക്കെ ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ ഇന്ന് സ്വതന്ത്രമായ നിലപാടുകൾ കൊണ്ടും ശക്തമായ അഭിപ്രായപ്രകടനം കൊണ്ടും മറ്റുള്ളവർക്കും മുന്നിൽ മാതൃകയായി തീർന്നിരിക്കുകയാണ് താരം. ഇപ്പോൾ മകൾ കമലയുടെ ഏറ്റവും പുതിയ വീഡിയോയാണ് അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പകർച്ചവ്യാധിയുടെ കാലത്ത് പിറന്നു വീണതുകൊണ്ട് തന്നെ മാസ്കിന്റെ പ്രാധാന്യം ഇവർക്ക് നന്നായി അറിയാം എന്ന അടിക്കുറിപ്പോടെയാണ് അശ്വതി ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചെറിയ ഒരു കൊട്ട എടുത്തോണ്ട് വരുവാൻ കമലയോട് ആവശ്യപ്പെടുന്ന അശ്വതിയുടെ ശബ്ദം വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ രണ്ടു ചുവടുകൾ അത് എടുത്തുകൊണ്ടു വന്നശേഷം നിലത്ത് കിടക്കുന്ന മാസ്ക് എടുത്ത് ടെഡി ബിയറിന് വെക്കാൻ ശ്രമിക്കുന്ന കമലയെയാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പകർച്ചവ്യാധികളും മാരകരോഗങ്ങളും നിസ്സാരവൽക്കരിച്ച് കാണുന്ന മുതിർന്ന ആളുകൾക്ക് മുന്നിൽ കമലയെ പോലെയുള്ള കൊച്ചുകുട്ടികളുടെ പ്രവൃത്തി വളരെയധികം ചിന്തിപ്പിക്കുകയും മാതൃകാപരവും ആയി തീരുകയാണ്. നിരവധി പേരാണ് കമലയുടെ ഇത്തരത്തിൽ പക്വതയാർന്ന പെരുമാറ്റത്തിന് അഭിനന്ദനങ്ങളും മറ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.