ഉപ്പും മുളകിലെ ‘പൂജ ജയറാമി’ന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ.!!! ഏറ്റെടുത്ത് ആരാധകർ 😍😍

വ്യത്യസ്തമായ അവതരണം കൊണ്ട് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. ഇലക്ട്രോണിക്സ് ജോലികൾ ചെയ്യുന്ന ബാലുവിന്റെയും ഭാര്യ നീലുവിന്റെയും അഞ്ച് മക്കളുടെയും ജീവിതവും നിത്യ൦ നടക്കുന്ന സംഭവങ്ങളുമടങ്ങിയ ഹാസ്യ പരമ്പരയാണ് ഉപ്പും മുളകും.

അഞ്ചുവർഷമായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരമ്പരയാണ് ഉപ്പും മുളകും. അതിഥി താരങ്ങൾ മുതൽ മുഴുനീളൻ കഥാപാത്രങ്ങൾ വരെ ഒന്നിനൊന്നു മികച്ച നിലയിലാണ് അഭിനയം കാഴ്ചവെക്കുന്നത്.

ലെച്ചു എന്ന കഥാപാത്രം പരമ്പരയിൽ നിന്നും വിട്ടുനിന്നതിനു ശേഷം മറ്റൊരു താരമായി എത്തിയിരിക്കുകയാണ് പൂജ ജയറാം എന്ന കഥാപാത്രം. നിമിഷ നേരം കൊണ്ടാണ് ലച്ചു പോയ കുറവ് പൂജ തിരിച്ചു പിടിച്ചത്. അത്രത്തോളം തന്മയത്വത്തോടെയാണ് പൂജ എന്ന കഥാപാത്രത്തെ അശ്വതി നായർ എന്ന നടി പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ലച്ചു ഉണ്ടാക്കിയ വലിയ വിടവാണ് അശ്വതി ചുരുങ്ങിയ ദിവസത്തിനുള്ളിൽ തീർത്തത്. സൂര്യ മ്യൂസിക്കിൽ അവതാരകയായി എത്തിയ അശ്വതി നായർ ആണ് പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ലെച്ചുവിൻറെ മുഖസാദൃശ്യവുമായി എത്തിയ പൂജ, മുടിയൻ എന്ന കഥാപാത്രത്തിൻറെ ജോഡി ആയാണ് പരമ്പരയിൽ തിളങ്ങുന്നത്. സൂര്യ മ്യൂസിക്കിൽ അവതാരകയായി അശ്വതി ഇതിന് മുമ്പ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അശ്വതിയുടെ പുതിയ ഫോട്ടോസും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

വീഡിയോ ജോക്കിയായിട്ടായിരുന്നു അശ്വതി നായർ തൻറെ കരിയർ ആരംഭിച്ചത്. വിവാഹിതയാണ് ഭർത്താവ് ഹരി ഇവരുടെ പ്രണയ വിവാഹം ആയിരുന്നു. ജനിച്ചതും വളർന്നതും എല്ലാം കൊച്ചിയിൽ തന്നെ . അച്ഛൻ ശശികുമാർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ ഗസറ്റഡ് ഓഫിസർ ആണ്.’അമ്മ ശോഭ നൃത്ത അധ്യാപികയും.

അശ്വതി അവതാരിക മാത്രമല്ല നർത്തകിയും മോഡലും കൂടിയാണ്.താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അമീൻ സബിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.