എന്ത് ക്യൂട്ടാ അസിന്റെ മകൾ.!! സോഷ്യൽ മീഡിയ മനം കവർന്ന് ജൂനിയർ അസിൻ; നാളത്തെ നായികയെ ഉറപ്പിച്ച് ആരാധകർ.!? | Asin Daughter Arin Cute Video Goes Viral Malayalam
Asin Daughter Arin Cute Video Goes Viral Malayalam : തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷാ ചിത്രങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് കടന്നുവന്ന താരസുന്ദരിമാരിൽ ഒരാളാണ് അസിൻ. തമിഴ് ചിത്രങ്ങളിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രശസ്ത മലയാള സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.
2001 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായി കുഞ്ചാക്കോ ബോബനാണ് വേഷമിട്ടത്. സൂര്യക്കൊപ്പം ഉള്ള ഗജിനി എന്ന തമിഴ് ചിത്രം വൻ വിജയമായിരുന്നു. പിന്നീട് ഗജനി എന്ന പേരിൽ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഈ സിനിമയിലും നായികയായി അസിൻ തന്നെ വേഷമിട്ടു. എട്ടോളം ഭാഷ വളരെ നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് അറിയാം. 2016 ലായിരുന്നു അസിന്റെ വിവാഹം. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയാണ് അസിന്റെ ഭർത്താവ്.
വിവാഹശേഷം അസിൻ അഭിനയത്തിൽ നിന്നും ഏറെക്കുറെ വിട്ടു നിൽക്കുകയാണ്, എന്നിരുന്നാലും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. അസിനും ഭർത്താവ് രാഹുൽ ശർമ്മക്കും ഏകമകളാണ് അറിൻ റാഇൻ. വിവാഹശേഷം കുടുംബവുമൊത്ത് ഡൽഹിയിലാണ് അസിൻ താമസിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തുന്നത് മകൾ അറിന്റെ മനോഹരമായ വീഡിയോയാണ്.
ഇതിനെ സോഷ്യൽ മീഡിയകൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോയ്ക്ക് താഴെയായി ജനങ്ങൾ ജൂനിയർ അസിൻ എന്നാണ് കമന്റ് ചെയ്യുന്നത്. വളരെ കുറച്ച് നിമിഷങ്ങൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. മകൾ അറിനും അസിനും തമ്മിലുള്ള രൂപസാദൃശ്യം തന്നെയാണ് ജനങ്ങളെ ഏറെ അമ്പരപ്പിക്കുന്നതും . മകൾ അറിന്റെ ക്യൂട്ട് ആയ രൂപവും അവളുടെ ചിരിയും അസിൻ ആരാധകരുടെ മനസിൽ തങ്ങി നിൽക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.