ആർപ്പുവിളിച്ച്, സദ്യയൊരുക്കി ആസിഫിനൊപ്പം ഓണം ആഘോഷിച്ച് പ്രിയ താരങ്ങളും കുടുംബവും!!യുവതാരം ആസിഫ് അലിയുടെ ഫ്ലാറ്റിലെ ഓണാഘോഷം വൈറലാകുന്നു… | Asif Ali Onam Celebration Malayalam

Asif Ali Onam Celebration Malayalam : മലയാളികൾ ഹൃദയത്തിൽ ഏറ്റിയ യുവനടന്മാരിൽ പ്രധാനിയാണ് ആസിഫലി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. യാതൊരുവിധ സിനിമ പാരമ്പര്യങ്ങളും ഇല്ലാത്ത കുടുംബത്തിൽ നിന്നും എത്തിയ ആസിഫ് തന്റെ സ്വന്തം കഴിവു കൊണ്ടാണ് സിനിമാമേഖലയിൽ തിളങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ആസിഫിന്റെ പുതിയ വിശേഷങ്ങൾ ആണ്.

ഓണത്തിനോടനുബന്ധിച്ച് തന്റെ ഫ്ലാറ്റിൽ സുഹൃത്തുക്കളും മറ്റ് സിനിമാ താരങ്ങളും ഒന്നിച്ച് ഓണമാഘോഷിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ആണ് സോഷ്യൽമീഡിയ നിറയെ. എല്ലാവരും ഒന്നിച്ചു ചേരുമ്പോൾ ശരിക്കും ഒരു കൂട്ടുകുടുംബം പോലെയാണെന്ന് ആരാധകർ പറയുന്നു. ഫ്ലാറ്റിൽ എല്ലാവരും ഒന്നിച്ചു എത്തുകയും പൂക്കളം ഇടുകയും സദ്യ കഴിക്കുകയും വടം വലിക്കുകയും ചെയ്തു. ആസിഫിനൊപ്പം ഓണമാഘോഷിക്കാൻ ബാലു വർഗീസും കുടുംബവും എത്തിയിരുന്നു. ഇരുവരുടെയും ആരാധകർ ഈ ദൃശ്യങ്ങൾ എല്ലാം ഏറ്റെടുത്തിരിക്കുകയാണ്.

ഗണപതി, ആസിഫ് അലിയുടെ അനിയൻ അസ്കർ അലി സംവിധായകനായ ജിസ് ജോയ്, ചിദംബരം എന്നിവരും കുടുംബത്തോടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സിനിമയ്ക്കകത്ത് മാത്രമല്ല പുറത്തും ആസിഫലിക്ക് ധാരാളം സൗഹൃദങ്ങൾ ഉണ്ട്. ആസിഫിന്റെ ഭാര്യ സമയും ബാലു വർഗീസിനെ ഭാര്യയും കുട്ടികളും കുടുംബവും ഒത്തുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇരുകൈയും നീട്ടി ആരാധകർ സ്വീകരിച്ചു.

വളരെ മനോഹരമായ ഒരു കൂട്ടുകെട്ടാണ് ബാലു വർഗീസും ആസിഫലിയും ജിസ്ജോയിയും തമ്മിലുള്ളത്. ഇവർ മൂവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാവരോടും വളരെ എളിമയോടെ സ്നേഹത്തോടെയാണ് ആസിഫലി സംസാരിക്കാറുള്ളത്. അതേ സ്നേഹം തന്നെ ആരാധകരും തിരിച്ചു കാണിക്കുന്നു. ഇതുവരെ ഏകദേശം 60 ലധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. മൂന്നോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. മഹാവീര്യർ ആണ് ആസിഫിന്റെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം.