ആറു വർഷങ്ങൾക്ക്‌ ശേഷം അവർ വീണ്ടും വരുന്നു; പ്രേക്ഷകരെ ആവേശമാക്കിയ ടീസർ പുറത്ത്… | Asif Ali Movie Kothu Teaser Out Malayalam

Asif Ali Movie Kothu Teaser Out Malayalam : യുവത്വം ഹൃദയത്തിലേറ്റുന്ന നടന്മാരാണ് ആസിഫലിയും റോഷൻ മാത്യുവും. ഇരുവരും തമ്മിലുള്ള കോംബോ കാണാൻ ആളുകൾ കാത്തിരിക്കുകയാണ്. ആസിഫ് അലിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മഹാവീര്യർ ആണ്. വളരെയധികം ജനപ്രീതി ആണ് ഈ ചിത്രം നേടിയത്.കൊത്ത് എന്ന പുതിയ ചിത്രം കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലമാണ് അവതരിപ്പിക്കുന്നത്.

പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൂരുകാരനായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായ ആണ് ആസിഫ് അലിയും റോഷൻ മാത്യുവും എത്തുന്നത്.അവർക്കിടയിൽ ഉണ്ടാകുന്ന സംഘർഷമാണ് ട്രെയിലറിൽ കാണിക്കുന്നത്.സെപ്റ്റംബർ 23 ന് ഈ ചിത്രം തിയേറ്ററുകളിലെത്തും.ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ പി എം ശശിധരനും,രഞ്ജിത്തും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നായികയായി നിഖില വിമൽ എത്തുന്നു.

വിജിലേഷ്,രഞ്ജിത്ത്, ശ്രീലക്ഷ്മി, അതുൽ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേഷ് ആലപ്പി, ശിവൻ സോപാനം, രാഹുൽ,എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ്‌ ആണ്. ഹേമന്ത് കുമാറാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് രതിൻ രാധാകൃഷ്ണനാണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും, പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് മാധവും ആണ്.

ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് വച്ചാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിറ്റ് ഗാനങ്ങൾ എഴുതി ശ്രദ്ധനേടിയ സംഗീതസംവിധായകൻ കൈലാസ് മേനോനാണ്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്, പ്രൊജക്റ്റ് ഡിസൈൻ ബാദുഷ,പി ആർ ഒ ആതിര ദിൽജിത്ത് എന്നിവരുമാണ്.ഈ സിനിമ തിയേറ്ററിൽ ഒരു തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.