അർജുൻ അശോകന്റെ കുഞ്ഞിനെ താലോലിച്ചു ആസിഫ് അലിയും ഭാര്യ സമയും… | Asif Ali Arjun Family

Asif Ali Arjun Family : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ആസിഫ് അലി. സോഷ്യൽ മീഡിയയിൽ നടൻ അത്ര സജീവമല്ലെങ്കിലും, പൊതു സദസ്സുകളിൽ കുടുംബവുമായി എത്താറുള്ളതുക്കൊണ്ട് തന്നെ ആസിഫ് അലിയുടെ കുടുംബത്തെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണ്. സമ മസ്‌റിൻ ആണ് ആസിഫ് അലിയുടെ ഭാര്യ. ദമ്പതികൾക്ക് ആദം, ഹയ എന്നീ രണ്ട് മക്കളും ഉണ്ട്.

അടുത്തിടെ, ആസിഫ് അലിയും ഭാര്യ സമയും പങ്കെടുത്ത ഒരു പൊതു പരിപാടിയിൽ നടൻ അർജുൻ അശോകനും കുടുംബവും പങ്കെടുത്തിരുന്നു. തൊട്ടടുത്ത സീറ്റുകളിലായിയാണ് ആസിഫ് അലിയും അർജുനും ഇരുന്നിരുന്നത്. അന്നേരം, അർജുന്റെ മകൾ അൻവിയെ ആസിഫ് എടുക്കുകയും കളിപ്പിക്കുകയും ചെയ്തു. തുടർന്ന്, കുഞ്ഞ് അൻവിയും സമയും ഏറെ നേരം കളിക്കുകയും ചെയ്തു.

ഫൺക്ഷൻ തീരുവോളം സമയുടെ അരികിലാണ് അൻവി ഇരുന്നത്. അതിനിടെ ആസിഫ് നിലത്തിറങ്ങി അൻവിക്കൊപ്പം കളിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. നിഖിതയാണ്‌ അർജുൻ അശോകന്റെ ഭാര്യ. ഇരുവരുടെയും വിവാഹം 2018-ലാണ് കഴിഞ്ഞത്. അൻവിക്ക് ഇപ്പോൾ ഒന്നര വയസ്സാണ് പ്രായം. അതേസമയം, അടുത്തിടെ ആസിഫ് അലി തന്റെ മകൻ ആദം, അർജുൻ അശോകൻ, ഗണപതി തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു.

അർജുൻ അശോകനും ആസിഫ് അലിയും ‘ബി-ടെക്’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘ഒറ്റ’ എന്ന ചിത്രത്തിൽ ആസിഫ് അലിയും അർജുൻ അശോകനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ‘മെമ്പർ രമേശൻ 9-ാം വാർഡ്’ ആണ് അർജുൻ അശോകന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതേസമയം, ‘കുഞ്ഞേൽദോ’ ആണ് ആസിഫ് അലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.