നിരവധി കഷ്ടപ്പാടുകൾക്കിടയിലും അശോകൻ നേടിയെടുത്തത് സംസ്ഥാന അവാർഡ്..!!!

കൊറോണ കാരണം ജോലികൾ നഷ്ടപ്പെട്ട അശോകൻ ഇപ്പോൾ പെയിന്റിങ് പണികൾ വ്യാപ്രതനാണ്. എന്നാൽ ഈ ദുഖത്തിനിടയിലും അശോകനെ തേടി ഒരു സന്തോഷ വാർത്തയെത്തി. സംസ്ഥാന സർക്കാറിന്റെ മികച്ച വസ്ത്രാലങ്കാരത്തിന് അവാർഡ് ലഭിച്ചു എന്നത്.

കെഞ്ചിര എന്ന ചലച്ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അശോകൻ ആലപ്പുഴയ്ക്ക് അവാർഡ് ലഭിച്ചത്. പതിനേഴാം വയസ്സിലാണ് അദ്ദേഹം തുന്നൽ ജോലികൾ ആരംഭിച്ചത്. പറവൂരിലെ നിത ടെയ്‌ലറിങ് ഷോപ്പിൽ നിന്ന് പിന്നീട് സിനിമയിലേയ്ക്ക് എത്തുകയായിരുന്നു.

ഇരുന്നൂറോളം സിനിമകളിൽ താരങ്ങളുടെ വസ്ത്രങ്ങൾ ഒരുക്കാൻ ഉള്ള സഹായിയായിരുന്നു. പന്ത്രണ്ട് സിനിമകളിൽ സ്വതന്ത്ര വസ്ത്രാലങ്കാരം അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അവാർഡ് പ്രഖ്യാപനം അദ്ദേഹം അറിഞ്ഞിട്ടില്ലായിരുന്നു. ജോലിക്ക് പോകുമ്പോൾ ഫോൺ കൊണ്ട് പോയിട്ടില്ലായിരുന്നു.

ഫോണിൽ നിരന്തരം കോളുകൾ വന്നപ്പോൾ മകൻ അദ്ദേഹത്തിന്റെ മൊബൈലുമായി ജോലിസ്ഥലത്ത് എത്തുകയായിരുന്നു. താഹയുടെ പറക്കും തളിക, വിനയന്റെ കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിൽ മനോജ് ആലപ്പുഴയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിൽ സ്വതന്ത്രനായി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.