ചാക്കോച്ചന് ‘ലുക്ക്ഔട്ട്’ നോട്ടിസ്.!! പോലീസിന് ആള് മാറിയോ.!? കൊടും കുറ്റവാളി അശോകനു വേണ്ടി തിരച്ചിൽ; പോസ്റ്റർ കണ്ട് അമ്പരപ്പോടെ ആരാധകർ.!! | Ashokan Look Out Notice Viral
Ashokan Look Out Notice Viral : എക്കാലത്തെയും മലയാള സിനിമയുടെ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ചുരുങ്ങിയ നിമിഷം ഒട്ടനവധി സിനിമകളിലൂടെ മലയാളി പ്രേഷകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ ഈ അഭിനയതാവിനു കഴിഞ്ഞു. ഇന്നും ഒട്ടേറെ സിനിമകളാണ് കുഞ്ചാക്കോ ബോബൻ എന്ന നടനെ തേടിയെത്തുന്നത്. താരം ഏറ്റവും ഒടുവിലായി അഭിനയിച്ച ചലച്ചിത്രമായിരുന്നു 2018.
വളരെ മികച്ച പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബൻ കാഴ്ച്ചവെച്ചത്.ന്നാ താൻ കേസ് കൊട് എന്ന ചലച്ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വേഷം കണ്ട് മിക്ക മലയാളികളും ഞെട്ടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടുന്നത് താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ലുക്കാണ്. ഒരു ലുക്ക്ഔട്ട് നോട്ടീസിൽ പരുക്കൻ ലുക്കിലാണ് കുഞ്ചാക്കോ ബോബൻ പ്രേത്യേക്ഷപ്പെട്ടത്. ഈ സിനിമയിൽ അശോകൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഒട്ടേറെ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുക്കാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസുകളാണ് നഗരങ്ങളിലെ മിക്ക ഇടങ്ങളിലും കാണാൻ കഴിയുന്നത്. മലയാളം തമിഴ് എന്നീ ഭാക്ഷകൾ സംസാരിക്കുന്ന നിലവിൽ ഒളിവിൽ പോയ അശോകനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് പോലീസിനെ അറിയിക്കുക എന്നതാണ് ലുക്ക്ഔട്ട് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
നിറം മുതൽ 2018 വരെയുള്ള സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത് തന്റെ ആരാധകരെയും സിനിമ പ്രേമികളെയും അത്ഭുതപ്പെടുത്തിയ ചാക്കോച്ചന്റെ മറ്റൊരു കിടിലൻ കഥാപാത്രമായിരിക്കും ഈ സിനിമയിൽ കാണാൻ കഴിയുക എന്നാണ് പ്രേഷകർ പറയുന്നത്. റൊമാന്റിക്ക് വേഷങ്ങളിലൂടെയാണ് ചാക്കോച്ചൻ മലയാള സിനിമയിൽ തന്റെതായ ഇടം നേടിയത്. എന്നാൽ ഇപ്പോൾ റിലീസ് ചെയ്യുന്ന മിക്ക ചലച്ചിത്രങ്ങളിലും സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ചാക്കോച്ചനെയാണ് മലയാളികൾക്ക് കാണാൻ കഴിയുന്നത്.