തുടക്കം മാംഗല്യം തന്തു നാനേന.!! 60-ാം വയസ്സിൽ രണ്ടാം വിവാഹം; നടൻ ആഷിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി.!! | Ashish Vidyarthi Second Marriage

Ashish Vidyarthi Second Marriage : ‘സി.ഐ.ഡി മൂള’ ഈയൊരൊറ്റ ഡയലോഗ് കേൾക്കുമ്പോൾ മലയാളികൾക്ക് ഒരു നടനെ ഓർമ്മ വരുമെന്നുറപ്പാണ്. സി.ഐ.ഡി മൂസയിലെ വില്ലനായ പോലീസ് കഥാപാത്രം ആർക്കും തന്നെ മറക്കാൻ ആവില്ല. തമിഴ് ചുവയുള്ള മലയാള സംഭാഷണങ്ങളും സൂക്ഷ്മമായ അഭിനയ പാടവവുo കൊണ്ട് മലയാളി മനസുകളിൽ ഇടം നേടിയ നടനാണ് ആശിഷ് വിദ്യാർത്ഥി. പലർക്കും അദ്ദേഹത്തിന്റെ പേരറിയില്ല. ആഷിഷ് വിദ്യാർത്തി അതാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്.

തന്റെ 60ാം വയസിൽ വിവാഹം നടന്നതോടെ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയനാവുകയാണദ്ദേഹം. അസം സ്വദേശിനിയും ഫാഷൻ രംഗത്തെ വ്യവസായിയുമായ റുപാലി ബറുവയാണ് വധു. വിവാഹ വാർത്ത പങ്കു വെച്ച സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് ലൈക്കും കമന്റും ഒരുപാടാണ്. അധികവും “മൂള, സി.ഐ.ഡി മൂസ” എന്നിങ്ങനെയാണ്കമന്റുകൾ. കൊൽക്കത്തയിൽ വെച്ച് നടന്ന ഇൻറിമേറ്റ് വിവാഹ ചടങ്ങായിരുന്നു അത്. ഹിന്ദി തമിഴ് കന്നട തെലുങ്ക് മലയാളം ഇംഗ്ലീഷ് ബംഗാളി ചിത്രങ്ങളിൽ അദേഹം അഭിനയിച്ചിട്ടുണ്ട്.

വില്ലൻ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് എപ്പോഴും പ്രശംസ നേടി കൊടുക്കാറുള്ളത്. ദ്രോഹ്ക്കൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബെസ്റ്റ് സപ്പോർട്ടിംങ് ആക്ടർക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. കൂടാതെ നിരവധി തവണ സൗത്ത് ഫിലിം ഫേർ അവാർഡും ലഭിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല അദേഹം തന്റെ പ്രതിഭ തെളിയിച്ചത്. ഇന്ത്യക്കകത്തും പുറത്തും കേൾവിക്കാരുള്ള മികച്ച മോട്ടിവേഷ്ണൽ സ്പീക്കറാണദ്ദേഹം കൂടാതെ ലോകമറിയപ്പെടുന ഫുഡ് ബ്ലോഗറും.

സ്ക്രീനിൽ വില്ലനാണെങ്കിലും ജീവിതത്തിൽ ആഷിഷ് ഒരു നല്ല മനുഷ്യനാണെന്ന് റുപാലി പറയുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് തന്നെ അദ്ദേഹത്തിലേക്ക് കൂട്ടി ചേർത്തതെന്നും അവർ വ്യക്തമാക്കി. ഇന്റിമേറ്റ് രീതിയിലുള്ള വിവാഹം മതി എന്നത് ഇരുവരുടേയും കൂട്ടായ തീരുമാമായിരുന്നു. വിവാഹ വിവരം അറിഞ്ഞ ആരാധകർ ആശംസകളുമായി എത്തി.

3.7/5 - (3 votes)