വില്ലനായി വന്ന് മലയാളികളുടെ ഇഷ്ടം നേടിയ നടൻ..!! ദേശീയ പുരസ്‌കാര ജേതാവായ ആശിഷ് വിദ്യാർത്ഥി… | Ashish Vidyarthi Life Story

Ashish Vidyarthi Life Story : ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ഏവർഗ്രീൻ കോമഡി ചിത്രമായിരുന്നു സി ഐ ഡി മൂസ. ദിലീപ് ഭാവന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയിൽ ജഗതി ശ്രീകുമാർ ഹരിശ്രീ അശോകൻ സലിം കുമാർ കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ ഹാസ്യ സാമ്രാട്ടുകൾ വേഷമിട്ടിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ ഇന്നും ഏറ്റവും മികച്ച റിപീറ്റ് വാല്യൂ ഉള്ള സിനിമകളിൽ ഒന്നാണ് സി ഐ ഡി മൂസ.

ഇതേ സിനിമയിൽ വില്ലനായിവന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നാടനാണ് ആശിഷ് വിദ്യാർത്ഥി. നിരവധി സിനിമകളിൽ അഭിനയിച്ച ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ മലയാള ചിത്രം ആയിരുന്നു സി ഐ ഡി മൂസ. വ്യക്തമായി മലയാളം പറയാൻ അറിയാത്തതുപോലെയുള്ള സംഭാഷണങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അന്നും ഇന്നും പലരും ധരിച്ചിരിക്കുന്നത് ഇദ്ദേഹം അന്യ ദേശക്കാരൻ എന്നാണ്.

വില്ലനായി വന്ന് മലയാളികളുടെ ഇഷ്ടം നേടിയ നടൻ..!! ദേശീയ പുരസ്‌കാര ജേതാവായ ആശിഷ് വിദ്യാർത്ഥി...
വില്ലനായി വന്ന് മലയാളികളുടെ ഇഷ്ടം നേടിയ നടൻ..!! ദേശീയ പുരസ്‌കാര ജേതാവായ ആശിഷ് വിദ്യാർത്ഥി…

എന്നാൽ കണ്ണൂരിലെ ജില്ലയിലെ ധർമടം സ്വദേശി ആയിരുന്നു. ചെറുപ്പത്തിലേ നാട്ടിൽ നിന്നും മാറി വിദ്യാഭ്യാസം നേടിയ ആശിഷ് ന് മലയാള ഭാഷ അത്ര വഴങ്ങില്ല എന്നതാണ് സിനിമയിൽ അന്യഭാഷ ചുവയോടെയുള്ള മലയാള സംസാരത്തിന്റെ കാരണം. സി ഐ ഡി മൂസക്ക് ശേഷം നിരവധി മലയാളം സിനിമകളിൽ മികച്ച വേഷങ്ങളിൽ ആശിഷ് വിദ്യാർത്ഥി അഭിനയിച്ചു.അതിൽ ചെസ്സ്. ബാച്ചിലർ പാർട്ടി എന്നിവയിലെ വേഷങ്ങൾ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. ചെയ്തത് അധികവും വില്ലൻ വേഷങ്ങൾ ആണെങ്കിലും എല്ലാത്തിലും തന്റെതായ ഒരു രീതി കൊണ്ടുവരുന്ന അപൂർവം ചില നടൻ മാരിൽ ഒരാൾ കൂടിയാണ് ആശിഷ്.

മലയാള സിനിമകളിൽ നെഗറ്റീവ് പരിവേഷമുള്ള റോളുകളിൽ ഇദ്ദേഹതിന്റെ ഡയലോഗ് ഡെലിവറികളും പ്രേക്ഷകരെ ഒരുപാട് ഇഷ്ടപ്പെടുത്തുന്നുണ്ട്. 1986 ൽ ആനന്ദ് എന്ന കന്നട സിനിമയിലൂടെയാണ് ആശിഷ് അഭിനയ രംഗത്തേക്ക് വരുന്നത്. നിരവധി ഹിന്ദി തമഴ് തെലുങ്ക് കന്നട ബംഗാളി സിനിമകളിൽ അഭിനയിച്ചു. 1995 ദ്രോഹ്കൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.