അമ്മയുടെ പാദ പിന്തുടർന്ന് മകളും സിനിമയിലേക്ക്; നടി ആശ ശരത്തിന്റെ മകളുടെ ആദ്യ സിനിമ വീഡിയോ പുറത്തുവിട്ട് താരം… | Asha Sharath Daughter First Movie News Viral Malayalam

Asha Sharath Daughter First Movie : ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലും, അഭിനേത്രി എന്ന നിലയിലും പ്രേക്ഷക ഹൃദയം കവർന്നെടുത്ത താരമാണ് ആശാ ശരത്. വളരെ കുറച്ചു ചിത്രങ്ങളിലൂടെയാണ് ആശാ ശരത്ത് ശ്രദ്ധേയമായത്. മലയാളത്തിൽ കൂടാതെ തമിഴ്,കന്നട,തെലുങ്ക് എന്നെ ഇതര ഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

ഓരോ വേഷങ്ങളും മറ്റൊരു വേഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. തന്റേതായ അഭിനയം മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും വളരെയധികം ശ്രദ്ധേയമായ വ്യക്തി. 2012 പുറത്തിറങ്ങിയ ഫ്രൈഡേ എന്ന മലയാള ചിത്രമായിരുന്നു ആശാ ശരത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് കർമ്മയോദ്ധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ,ദൃശ്യം, സിബിഐ 5,തുടങ്ങി നിരവധി ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം പാപ്പൻ,പീസ് എന്നിവയാണ്.

ശരത്ത് ടി.വിയാണ് താരത്തിന്റെ ഭർത്താവ്. രണ്ട് മക്കളാണുള്ളത് ഉത്തരയും കീർത്തനയും, ഉത്തര ആശാ ശരത്തിനൊപ്പം തന്നെ ഡാൻസുമായി സജീവമാണ്. ഇപ്പോൾ ഇതാ മറ്റൊരു വാർത്തയാണ് ആശാ ശരത്ത് തന്റെ ഔദ്യോഗിക പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ മൂത്തമകൾ ഉത്തര അമ്മയായ ആശാ ശരത്തിനൊപ്പം പുതിയ ഒരു ചിത്രം ചെയ്യുകയാണ്. ഖെദ്ദ എന്നാണ് ചിത്രത്തിന്റെ പേര്. മനോജ് കാനയാണ് ചിത്രത്തിന്റെ സംവിധാനംആശാ ശരത്ത് ഉത്തരാശരത്വം ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി തന്നെയാണ് വേഷമിടുന്നത്.

ഫോൺ കെണിയുടെ കഥ പറയുന്ന ഖെദ്ദ വളരെയധികം സാമൂഹിക പ്രാധാന്യമുള്ള ചിത്രമാണ് എന്നാണ് സംവിധായകൻ പറയുന്നത്. കൂടാതെ സ്ത്രീകളും കുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇതന്നും പറയുന്നു. സ്ത്രീകളുടെ കഥയാണ് ഇതിലൂടെ പ്രതിപാദിക്കുന്നത്.അറിഞ്ഞോ അറിയാതെയോ പലകണികളിലും ചെന്ന് ചാടുന്ന സ്ത്രീകളുടെ അവസ്ഥയെ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എല്ലാ അമ്മമാരെയും പോലെ തന്നെ മകൾ ഉത്തര സിനിമയിലേക്ക് വന്നതിൽ താൻ ഒത്തിരി സന്തോഷിക്കുന്നു എന്നും, തന്നെ അനുഗ്രഹിച്ചതുപോലെ തന്നെ മകൾക്കൊപ്പം ഉണ്ടായിരിക്കണമെന്ന് താരം പറയുന്നു. ആശാ ശരത്ത് തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി ഈ വാർത്ത പുറത്തുവിട്ടിരിക്കുകയാണ്.

Rate this post