ലാവണ്ടർ തോട്ടത്തിൽ ആശാ ശരത്തിന് പിറന്നാൾ സർപ്രൈസ് ഒരുക്കി മകൾ.!! താര രാജാക്കന്മാർക്ക് പിന്നാലെ താരപുത്രിയും ലാവണ്ടർ പാടത്ത്; കീർത്തനയുടെ പുതിയ ലക്ഷ്യം കണ്ടോ.!? | Asha Sarath And Family In Lavender Farm London

Asha Sarath And Family In Lavender Farm London : അഭിനയത്രിയും നർത്തകിയുമായ ആശാ ശരത്തിന്റെ ജന്മദിനമാണ് ഇന്ന്. ഇപ്പോൾ താരങ്ങളെല്ലാവരും തങ്ങളുടെ അവധി ആഘോഷത്തിന്റെ തിരക്കുകളിൽ ആണ്. അടുത്തിടെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും ലണ്ടൻ, പാരീസ് അടക്കമുള്ള നഗരങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ലാവണ്ടർ പാടങ്ങൾ തന്നെയാണ്.

ദിവസങ്ങൾക്കു മുൻപാണ് മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ,രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ ലാവണ്ടർ പാടത്തുനിന്നുള്ള ചിത്രങ്ങൾ അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇപ്പോൾ ആശാ ശരത്തും കുടുംബവും ലാവണ്ടർ പാടം സന്ദർശിക്കാൻ എത്തിയ ചിത്രങ്ങളും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ് ആശാ ശരത്തിന്റെ ഇളയ മകൾ കീർത്തന ശരത്താണ് ലാവണ്ടർ ചെടികൾക്കൊപ്പം മാതാപിതാക്കളെ ചേർത്ത് നിർത്തിയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

തൻറെ ജീവിതത്തിലെ അടുത്ത ലക്ഷ്യങ്ങളിൽ ഒന്ന്, അച്ഛനും അമ്മയും ഏറെ ക്യൂട്ട് ആണ് എന്ന ക്യാപ്ഷനോടെയാണ് ലാവണ്ടർ ചെടികൾക്കിടയിൽ നിൽക്കുന്ന ചിത്രം കീർത്തന ശരത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏറ്റവും മനോഹരമായ പെൺകുട്ടി, ഏറ്റവും മനോഹരമായ ഇടത്തുനിന്ന്, അതും ഏറ്റവും മനോഹരമായ കുടുംബത്തോടൊപ്പം എന്നാണ് ഒരാൾ ഇതിന് കമന്റായി കുറിച്ചത്.

കാനഡയിലെ വെസ്റ്റേൺ സർവ്വക സർവ്വകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിൽ ബിരുദം കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് കീർത്തന. മകളുടെ ബിരുദ ദാനച്ചടങ്ങിന്റെ ചിത്രങ്ങൾ മുൻപ് ആശാ ശരത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മകൾ പങ്കുവെച്ച അതേ ചിത്രങ്ങൾ ലാവണ്ടർ പാടത്തുനിന്ന് ആശാ ശരത്തും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

Rate this post