ഒരു രക്ഷയില്ല..!! ഇത് വേറെ ലെവൽ… ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആര്യയുടെ കിടിലൻ ചിത്രങ്ങൾ… | Arya Badai

Arya Badai : ബഡായ് ബംഗ്ലാവിലൂടെ പ്രശസ്തയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ആര്യ. അവതാരക, നടി, ബിഗ് ബോസ് താരം എന്നിങ്ങനെ ആര്യയെ കുറിച്ച് പറയാൻ ഒരുപാട് വിശേഷണങ്ങൾ ഉണ്ട്. ബിഗ്‌ ബോസിന്റെ മലയാളം രണ്ടാം സീസണിലെ കരുത്തുറ്റ പ്രകടനം കാഴ്ചവെച്ച ആര്യ ചില സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ആര്യ സജീവ സാനിധ്യമാണ്. സ്റ്റൈലിഷ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിക്കുന്ന ആര്യയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ബിഗ്‌ബോസ് എന്ന പരിപാടിയിൽ ആര്യയുടെ ഫാൻസ്‌പവർ നമ്മൾ കണ്ടതാണ്.

നമ്മൾ സ്‌ക്രീനിൽ കണ്ടത് പോലെ തമാശ നിറഞ്ഞ ജീവിതമല്ല ആര്യയുടേത്. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് വന്ന താരമാണ് പ്രേക്ഷകരുടെ സ്വന്തം ആര്യ. സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ആര്യയെ പോലെ തന്നെ ആരാധകർക്ക് ഏറെ ഇഷ്ടമാണ് ഖുശിയെയും. മറ്റാരുമല്ല, സിംഗിൾ മദറായ ആര്യയുടെ പൊന്നോമന മകളാണ് ഖുശി. മിക്കപ്പോഴും ആര്യയുടെ പോസ്റ്റുകളിൽ നിറഞ്ഞു നിൽക്കാറുള്ള ഖുശി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവളാണ്. ഒറ്റയ്ക്ക് മകളെ വളർത്തുക എന്നത് ഭാരമല്ല, ഉത്തരവാദിത്തമാണെന്നാണ് ആര്യ പറയുന്നത്. ആര്യ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയില്ലെന്നാണ് മിക്ക ആരാധകരും അമ്പരക്കുന്നത്.

അഭിനയവും അവതരണവും മാത്രമല്ല ആര്യയുടെ കയ്യിലുള്ളത്. ആര്യ സിനിമാറ്റിക്, സെമി ക്ലാസിക്കൽ ഡാൻസിൽ പ്രാവണ്യം നേടിയിട്ടുണ്ട്. ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളിലൂടെ ഇടയ്ക് ആരാധകരെ ഞെട്ടിക്കാറുണ്ട്. ആര്യയുടെ ചിത്രങ്ങളും ഇൻസ്റ്റാഗ്രാം റീലുകളും ഇടയ്ക്ക് വിവാദത്തിനും വഴിയൊരുക്കാറുണ്ട്. വിമർശനങ്ങൾ ഉയർത്തുന്നവർക്ക് വായടപ്പിക്കുന്ന മറുപടി കൊടുക്കാനും ആര്യ മടിക്കാറില്ല. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരക ആയും ആര്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.

ബഡായി ബംഗ്ലാവിനു പിന്നാലെ ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈല എന്ന ചിത്രത്തിലൂടെ ആര്യ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് കുഞ്ഞിരാമായണം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഗാനഗന്ധര്‍വ്വന്‍ തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. ആര്യ ഇന്ന് ഒരു ബിസിനസ് സംരംഭക കൂടിയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോയി പിന്നീട്ട് കരുത്തോടെ ഉയർന്നുവന്ന ആര്യ സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും നടത്തുന്നുണ്ട്. ഇപ്പോഴിതാ ആര്യയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരത്തിന്റെ വിഷു ചിത്രങ്ങളാണ് ഇവ.