എനിക്കും കല്യാണം കഴിക്കണം എന്ന് നല്ല ആഗ്രഹമുണ്ട്!! ഞാനും മനുഷ്യനല്ലേ!? പുതിയ സന്തോഷം പങ്കുവെച്ച് പ്രിയതാരം ആര്യ ബഡായ്… | Arya Badai Marriage Malayalam

Arya Badai Marriage Malayalam : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അവതാരകയാണ് ആര്യ ബഡായി. മോഡലിങ്ങിലൂടെ തന്റെ കരിയർ തുടങ്ങി പിന്നിട് സീരിയലില്‍ അഭിനയിച്ചു. അവിടുന്ന് പിന്നെ അവതാരകയായി. പിന്നീട് കോമഡി ആര്‍ട്ടിസ്റ്റായി. കോമഡി ആര്‍ട്ടിസ്റ്റില്‍ നിന്ന് പിന്നെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിലേക്ക് എത്തിനില്‍ക്കുകയാണ്. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ഥിയായി എത്തി ആരാധകരുടെ ശ്രദ്ധ നേടിയെടുത്ത താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ്.

അടുത്തിടെയാണ് ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹം ഏറെ ആഘോഷകരമായി നടന്നു. സഹോദരിയുടെ വിവാഹത്തിന് പിന്നാലെ ആര്യയുടെ വിവാഹം എപ്പോഴാണെന്നാണ് അന്ന് ആരാധകർ ചോദിച്ചിരുന്നത്. തന്റെ അച്ഛന്റെ അവസാന ആഗ്രഹമാണ് താന്‍ ആഘോഷമാക്കി നടത്തിയതെന്നാണ് അന്ന് ആര്യ പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ  ആര്യ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. 

കല്യാണ പര്‍ച്ചേയ്സും 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും പര്‍ച്ചേയ്സ് ചെയ്യുന്ന വീഡിയോയാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നല്ലൊരു പാര്‍ടണറെ കിട്ടിയാല്‍ കല്ല്യാണം കഴിയ്ക്കണമെന്നും സെറ്റില്‍ഡ് ആവണമെന്നും തനിക്കും ആഗ്രഹമുണ്ടെന്നാണ് ആര്യ വീഡിയോയില്‍ പറയുന്നത്.  നീല സാരിയിൽ അതീവ സുന്ദരിയായാണ് ആര്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ആര്യയുടെ വിവാഹമാണോ അതോ മറ്റേതെങ്കിലും പരിപാടിയുടെ പ്രേമോ വീഡിയോയാണോ താരം പങ്കുവെച്ചിരിക്കുന്നത് എന്ന സംശയത്തിലാണ് ആരാധകർ.

എന്തായാലും മലയാളികളുടെ പ്രിയതാരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. വീഡിയോയുടെ കൂടുതൽ വിവരങ്ങൾ തന്നെ യൂട്യൂബ് ചാനൽ നൽകുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്  ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് ആര്യയുടെ യൂട്യൂബ് ചാനലിന്റെ പേര്. നിരവധി പേരാണ് ആര്യയുടെ പോസ്റ്റിന് കമന്ഡറുമായി എത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി കൂടുതല്‍ സംവദിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന ആര്യ തന്റെ എല്ലാ വിശേഷങ്ങളും ഇനി മുതല്‍ യൂട്യൂബ് ചാനലിലൂടെ പങ്കിടുമെന്ന് അറിയിച്ചിരിക്കുകയാണ്.