കുളിച്ച് സുന്ദരികുട്ടിയായി അൻവി മോൾ സ്‌കൂളിലേക്ക്.!! കൊച്ചു മോളെ ഒരുക്കി പറഞ്ഞയച്ച് ഹരിശ്രീ അശോകൻ; മകളുടെ സ്‌കൂൾ വീഡിയോ പങ്കുവെച്ച് നിഖിത അർജുൻ.!! | Arjun Asokan Daughter First School Day Malayalam

Arjun Asokan Daughter First School Day Malayalam : മലയാളികൾക്ക് എല്ലാകാലവും പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകൻ. മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിട്ടുള്ള അദ്ദേഹം സഹനടനായും ഹാസ്യതാരമായി ഒക്കെ ഇതിനോടകം തന്റെ സ്ഥാനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് മകൻ അർജുൻ അശോകനും സിനിമയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

പറവ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് അർജുൻ സിനിമ രംഗത്തേക്ക് കടന്നുവന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അർജുൻ മികച്ച നടനെന്ന നിലയിൽ തന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. അഭിനയ ജീവിതത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും ഒക്കെ അർജുൻ മനസ്സ് തുറന്നിട്ടുമുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ നികിതയെ തനിക്കറിയാമായിരുന്നു എന്നും അന്നത്തെ പ്രണയമാണ് ഇന്നത്തെ ജീവിതത്തിൽ എത്തിനിൽക്കുന്നതെന്ന് മുമ്പ് അർജുൻ പറഞ്ഞു. തനിക്ക് ബികോം വിത്ത് ത്രീ സപ്ലീസ് ഉണ്ടെന്നാണ് അർജുൻ പറയുന്നത്. പഠിച്ച് ഒരിക്കലും താൻ ജോലിക്ക് പോകുമെന്ന് വീട്ടുകാർ കരുതിയിരുന്നില്ല.

അതുകൊണ്ടുതന്നെ ഇഷ്ടത്തിന് അനുസരിച്ച് വിടുകയായിരുന്നു.എറണാകുളം സ്വദേശിനിയായ നികിതയുമായുള്ള അർജുന്റെ വിവാഹം 2018 ഡിസംബർ 2 നായിരുന്നു. ആഡംബരപൂർവ്വമായി മലയാള സിനിമയിലെ താരങ്ങളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ഇവരുടെത്. 2010 നവംബറിലാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മകളുടെ വിശേഷങ്ങൾ ഒക്കെ നികിതയും അർജുനും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട് ഇപ്പോൾ മകളുടെ ആദ്യത്തെ സ്കൂൾ ദിവസമാണ് നികിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

മകൾ രാവിലെ എഴുന്നേൽക്കുന്നതും ഉറക്കച്ചടവിൽ പല്ല് തേപ്പിച്ച് റെഡിയാക്കി പ്ലേ സ്കൂളിലേക്ക് കൊണ്ടു വരുന്നതും ഒക്കെ വീഡിയോയിൽ കാണാം. തുടർന്ന് സ്കൂളിൽ വച്ച് മകൾ കളിക്കുന്നതും വൈകുന്നേരം നികിത പോയി കൂട്ടിക്കൊണ്ടുവരുന്നതും വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാത്തിനും ഒടുവിൽ മകൾക്ക് ഒരു സമ്മാനവും വൈകുന്നേരം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ട്. ജീവിതത്തിലെ പുതിയ തുടക്കത്തിന് ഒരുപാട് പേരാണ് നികിതയുടെ വീഡിയോയ്ക്ക് താഴെ ആശംസയുമായി എത്തിയിരിക്കുന്നത്.

Rate this post