ശേഷം വിവാഹ വേദിയിൽ ലുങ്കി ഡാൻസിൽ അർജുൻ അശോകനും ഭാര്യയും!! കൂടെ തകർത്താടി ആസിഫിക്കാടെ മൊഞ്ചത്തിയും… | Arjun Asokan Dance with Wife and Asif Ali Family Malayalam

Arjun Asokan Dance with Wife and Asif Ali Family Malayalam: മലയാള സിനിമയിലെ കോമഡിയുടെ രാജാവാണ് ഹരിശ്രീ അശോകൻ. വത്യസ്തമായ കോമഡി രംഗങ്ങൾ കൊണ്ട് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച നിരവധി റോളുകളാണ് കാലങ്ങൾ കടന്നും സൂപ്പർ ഹിറ്റായി തുടരുന്നത്.ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകനും ഇപ്പോൾ സിനിമകളിൽ സജീവമാണ്.ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അർജുന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

പിന്നീട് സൗബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ പറവയിലും അർജുൻ മികച്ച ഒരു റോൾ ചെയ്തു.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങാൻ താരത്തിന് കഴിഞ്ഞു.തുടർന്ന് ബി ടെക്,ജൂൺ, വരത്തൻ, ഉണ്ട,സൂപ്പർ ശരണ്യ,ചെന്നായ, ജാനേമൻ,മധുരം, അജഗാജന്തരം,മെമ്പർ രമേശൻ, കടുവ, മലയൻകുഞ്ഞു എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങളുമായി അർജുൻ തന്റെ സിനിമാ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുകയാണ്.

ഏറ്റവുമൊടുവിൽ തിയേറ്ററിൽ വിജയകരമായി പര്യടനം തുടരുന്ന രോമാഞ്ചമാണ് അർജുൻ അശോകന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.2018 ലാണ് അർജുൻ അശോകന്റെ വിവാഹം കഴിഞ്ഞത്. നിഖില ഗണേശനെയാണ് അർജുൻ വിവാഹം കഴിച്ചത്.ഒരു പെൺകുഞ്ഞും ഇവർക്കുണ്ട്. സിനിമയിലെ അർജുന്റെ അടുത്ത സുഹൃത്താണ് ആസിഫ് അലി. ഇക്കഴിഞ്ഞ ദിവസം ഒരു ഫങ്ഷനിൽ വെച്ച് അർജുനും ഭാര്യ നിഖിതയും ചെയ്ത ഡാൻസിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

അർജുനോടൊപ്പം ആടി തകർക്കുന്ന നിഖിതയെ അഭിനന്ദിച്ചു നിരവധി ആരാധകരാണ് രംഗത്ത് വന്നിട്ടുള്ളത്. അർജുൻ മാത്രമല്ല ആസിഫ് അലിയുടെ ഭാര്യയും നിഖിതയോടൊപ്പം വേദിയിൽ ഡാൻസ് ചെയ്യുന്നുണ്ട്. പ്രഫഷണൽ ഡാൻസേഴ്സിനെ തോല്പിക്കുന്ന വിധമാണ് താരങ്ങൾ നൃത്തം ചെയ്തത്. പൊതുവേദികളിൽ വളരെ കുറച്ചു മാത്രം കാണപ്പെടാറുള്ള നിഖിതയുടെ ഡാൻസ് ആദ്യമായി കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ.മല്ലിപ്പൂ വെച്ച് വെച്ച് വാടുതെ എന്ന പാട്ടിനാണ് ഇരുവരും ചുവട് വെച്ചത്.

Rate this post