രോമാഞ്ചം കൊള്ളിച്ച് ഒരു മഞ്ഞൾ കല്യാണം.!! അളിയന്റെ കല്യാണത്തിന് ആറടി അർജുൻ അശോകനും നിഖിതയും; താരങ്ങൾ അണിനിരന്ന വെഡിങ് വീഡിയോ വൈറൽ.!? | Arjun Asokan And Nikhita Shines In Haldi Ceremony Malayalam

Arjun Asokan And Nikhita Shines In Haldi Ceremony Malayalam : പഞ്ചാബി ഹൗസ്, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയ സിനിമകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഹരിശ്രീ അശോകനെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. മലയാള സിനിമയിലെ ഹാസ്യത്തിന് ഒരു മുഖം നൽകിയ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനും ഇന്ന് സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ്. സൗബിൻ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അർജുൻ അശോകൻ.

അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുവാൻ അർജുൻ അശോകന് അവസരം ലഭിച്ചു. 2017 പുറത്തിറങ്ങിയ പറവ എന്ന ചിത്രമാണ് താരത്തിന്റെ കരിയറിലെ ആദ്യ ചിത്രമായി വിലയിരുത്തപ്പെടുന്നത് എങ്കിലും 2012ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലും അർജുൻ പ്രത്യക്ഷപ്പെട്ടിരുന്നു 2018ൽ പുറത്തിറങ്ങിയ ബിടെക് എന്ന ചിത്രമാണ് താരത്തിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായി പറയപ്പെടുന്നത്.

അതിനുശേഷം ഉണ്ട, ജൂണ് എന്നി ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ അർജുൻ ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന നിഖിതയെ നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് അർജുൻ അശോകൻ വിവാഹം കഴിച്ചത്. 2018 ഡിസംബർ മാസത്തിൽ എറണാകുളം സ്വദേശിയായ നിഖിത അർജുന്റെതായി മാറി. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഇത് സമൂഹമാധ്യമങ്ങൾ വരെ ഏറ്റെടുത്തിരുന്നു. ഇരുവർക്കും തൻവി എന്ന പേരുള്ള ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ നിഖിത തൻറെ സോഷ്യൽ മീഡിയ പേജിൽ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. നിഖിതയുടെ സഹോദരൻ നിഖിലിന്റെ വിവാഹത്തിനു മുന്നോടിയായി ഉള്ള ഹൽദീ ചടങ്ങുകളുടെ ചിത്രമാണ് അത്. അർജുൻ അശോകനും തൻവിയും നിഖിതയും മഞ്ഞ വേഷത്തിൽ എത്തിയിരിക്കുന്ന ചിത്രങ്ങളും ആഘോഷങ്ങളുടെ ചിത്രവുമാണ് നിഖിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

Rate this post