പിറന്നാൾ ദിവസം തന്നെ പുതിയ വിശേഷവും.!! ആശംസ അറിയിച്ച് ആഘോഷങ്ങൾ ഒരുക്കി നികിത; സുന്ദരിമാർക്ക് ഒപ്പം പിറന്നാൾ അടിച്ച് പൊളിച്ച് അർജുൻ അശോകൻ.!! | Arjun Ashokan 30 Th Birthday Celebration Viral

Arjun Ashokan 30 Th Birthday Celebration Viral : മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻ്റെ മകനായ അർജുൻ അശോകൻ കുറച്ച് വർഷം കൊണ്ട് തന്നെ മലയാള സിനിമയിൽ പ്രിയങ്കരനായ യുവനടനായി മാറി. 2012-ൽ ആയിരുന്നു അർജുൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് ‘ ആയിരുന്നു താരത്തിൻ്റെ ആദ്യ സിനിമ.

പിന്നീട് പറവയിൽ അഭിനയിച്ച ശേഷം താരത്തിന് സിനിമ മേഖലയിൽ നല്ലൊരു കരിയർ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. വരത്തൻ, ഉണ്ട, ബി ടെക് തുടങ്ങിയ ചിത്രങ്ങളിൽ താരത്തിൻ്റെ പ്രകടനം മലയാളികൾ സ്വീകരിച്ചു. 2018 ലായിരുന്നു താരത്തിൻ്റെ വിവാഹം. ബാല്യകാല സുഹൃത്തായ നിഖിത ഗണേശനെയാണ് താരം വിവാഹം കഴിച്ചത്. 8 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് അൻവി എന്ന ഒരു മകളുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമായ താരം തൻ്റെ കുടുംബ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്നലെ താരത്തിൻ്റെ ഭാര്യ നിഖിത ഗണേശ് അർജുനെ ടാഗ് ചെയ്ത് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. 24 ആഗസ്തിലായിരുന്നു താരത്തിൻ്റെ ബർത്ത്ഡേ.

30 വയസിലേക്ക് കടന്നതിൻ്റെ സന്തോഷം പങ്കുവെച്ചുള്ള ഒരു വീഡിയോ ആയിരുന്നു അത്. ഭാര്യയുടെയും സുഹൃത്തുക്കളുടെയും മകളുടെയും കൂടെ ഡാൻസ് കളിച്ചാണ് താരം മുപ്പത് വയസിൻ്റെ സന്തോഷ നിമിഷം പങ്കിട്ടത്. ’30 th level unlocked’ എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. അർജുൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ചാവേർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച പോസ്റ്റും ഇപ്പോൾ വൈറലായി മാറുന്നുണ്ട്. സെപ്തംബർ 21 ന് ചിത്രീകരണത്തിനൊരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അർജുനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Rate this post