പാലുണ്ണിയും അരിമ്പാറയും ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് മാറ്റാമായിരുന്നിട്ടാണോ അതും കൊണ്ട് നടക്കുന്നത്😳😱

പാലുണ്ണിയും അരിമ്പാറയും ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് മാറ്റാമായിരുന്നിട്ടാണോ അതും കൊണ്ട് നടക്കുന്നത്😳😱 മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിൽ ത്വക്കിലോ, ത്വക്കിനോടു ചേർന്ന ശ്ളേഷ്മസ്തരത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് ഇതിനു ഹേതു. രോഗമുള്ള മനുഷ്യരുമായുള്ള സമ്പർക്കത്താൽ ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാൽമുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്.

ലിക്വിഡ് നൈട്രജൻ പോലുള്ള രാസപദാർഥങ്ങളുപയോഗിച്ചുള്ള ക്രയോസർജറിയിലൂടെ അരിമ്പാറയും അതിനു ചുറ്റുമുള്ള മൃതചർമവും സ്വയം കൊഴിഞ്ഞു പോകും. ലേസർ ചികിത്സ, കാൻഡിഡ കുത്തിവയ്പ്, കാന്താരി വണ്ടിന്റെ കാന്താരിഡിൻ എന്ന രാസപദാർഥം ഉപയോഗിച്ചു പൊള്ളിക്കൽ, ഇന്റർഫെറോൺ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഇമിക്വിമോഡ് ക്രീം പുരട്ടി അരിമ്പാറ വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കൽ തുടങ്ങിയവ അരിമ്പാറയ്ക്കുള്ള പ്രതിവിധികളായി കണക്കാക്കപ്പെടുന്നു. മുറിവേല്ക്കുന്ന ചർമം വിവിധ ചികിത്സാരീതികളിലൂടെ ഉണങ്ങിക്കഴിയുമ്പോൾ വീണ്ടും അരിമ്പാറ പ്രത്യക്ഷപ്പെട്ടേക്കാം. വെളുത്തുള്ളി, വിനാഗിരി, കോളിഫ്ളവർ നീര്, ഏത്തപ്പഴത്തിന്റെ തൊലി, ഉരുളക്കിഴങ്ങ് തൊലിമാറ്റിയത് തുടങ്ങിയവ അരിമ്പാറയിൽ പല പ്രാവശ്യം തേച്ചു പുരട്ടുന്നത് ഇതു നീക്കം ചെയ്യാൻ സഹായിക്കുന്നു.

ചില തരം അരിമ്പാറ ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നു. എന്നാൽ ചിലത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോകുന്നവയും ഉണ്ട്. അരിമ്പാറ വളരെ വേഗത്തിൽ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചർമത്തിൽ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കിൽ വീണ്ടും അരിമ്പാറ ഉണ്ടാകുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്. വേദനയോടുകൂടിയ അരിമ്പാറകൾക്ക് ചികിത്സ തേടണം. വേദന കുറച്ചു ദിവസങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളു എങ്കിൽ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…