റോയയുടെ പിറന്നാൾ ആഘോഷമാക്കി ആര്യയും അർച്ചനയും; വൈറലായി ചിത്രങ്ങൾ… | Archana Susheelan Shared Birthday Pics of Arya’s Daughter Malayalam

Archana Susheelan Shared Birthday Pics of Arya’s Daughter Malayalam: വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമാണ് അർച്ചനയെ ജനപ്രിയമാക്കിയത് . പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത്.

പ്രവീൺ നായരാണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.വിവാഹശേഷം താരം അഭിനയജീവിതത്തിൽ അത്ര സജീവമല്ല. ഭർത്താവിനോപ്പം യൂ എസ്സിൽ സ്ഥിരതാമസമാണ് താരം ഇപ്പോൾ.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ പ്രേക്ഷകർക്കും വളരെ ആകാംഷയുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ബഡായ് ബാംഗ്ലവ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ആര്യയുടെ മകളുടെ പിറന്നാൾ വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.കുഷി എന്നാണ് മകളുടെ പേര്. പങ്കുവെച്ച ചിത്രത്തിൽ എല്ലാവരും സന്തോഷത്തോടെ നിൽക്കുന്നത് കാണാം. Kushi turns 11.may all her birthday wishes true. എന്നാണ് പങ്കുവെച്ച ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്. അർച്ചനയും ആര്യയും ബിഗ് ബോസിലെ മത്സരാർത്ഥികൾ ആയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. അർച്ചനയെ പ്രേക്ഷകർ അറിയുന്നതുപോലെതന്നെ ആര്യയും പ്രേക്ഷകർക്ക് സുപരിചിതയാണ്.

ആര്യയും തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ആര്യയുടെ ഇന്റർവ്യൂകൾ എല്ലാം തന്നെ പെട്ടെന്നാണ് ജനശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. ആര്യയുടെ കുടുംബജീവിതത്തിൽ സംഭവിച്ചത് എന്ത് എന്നതിനെക്കുറിച്ച് ഇടക്കാലത്ത് ഒരു ഇന്റർവ്യൂ ഇറങ്ങിയിരുന്നു. ഇത് വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. ആര്യയുടെ ഏക മകളാണ് കൂഷി. തന്റെ മകളെ വളരെ സ്നേഹത്തോടെയാണ് താരം കൊണ്ട് നടക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ മകൾ കുഷിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നിരവധി ആരാധകരാണ് താരപുത്രിക്ക് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

Rate this post