ഇന്റർവ്യൂ ചെയ്യാൻ വന്ന് ചോദ്യം ചോദിക്കാതെ ഡോക്ടറെ തന്നെ നോക്കി ഇരുന്നുപോയ ആരതി ആള് ചില്ലറക്കാരിയല്ല… | Arati Podi With Robin

Arati Podi With Robin : ഇന്ന് സിനിമാതാരങ്ങളേക്കാളും ആരാധകരുള്ള ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ഗ്‌ബോസ് മലയാളം ഷോയിൽ നിന്നും എഴുപതാം ദിവസം പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് ഡോക്ടർ. എന്നാൽ ഇന്നേവരെ ഒരു ബിഗ്ഗ്‌ബോസ് താരത്തിനും ലഭിക്കാത്ത ആരാധകപിന്തുണയാണ് റോബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ്ഗ്‌ബോസ് ഷോ കഴിഞ്ഞിട്ടും ഡോക്ടർ റോബിന് തിരക്കോട് തിരക്കാണ്. അഭിമുഖങ്ങൾ, ഉൽഘാടനങ്ങൾ, മീറ്റപ്പുകൾ… അങ്ങനെ നീളുന്നു ഡോക്ടറുടെ പരിപാടികൾ.

സോഷ്യല്‍ മീഡിയ ഇപ്പോള്‍ അന്വേഷിക്കുന്നത് ആരതി എന്ന് പേരുള്ള പെൺകുട്ടി ആരാണെന്നാണ്. ഡോക്ടർ റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന് പിന്നീട് താരമായി മാറിയ ആ പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ വൈറലായി. അഭിമുഖത്തിന് ശേഷം റോബിന്‍ അവതാരകയ്ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ആ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്. ആരാണ് ആരതി എന്ന ഈ സുന്ദരി എന്ന അന്വേഷണം സോഷ്യല്‍ മീഡിയ തുടങ്ങിയത് അവിടെ നിന്നാണ്. റോബിനൊപ്പം ചിത്രത്തിലുള്ളത് അഭിമുഖത്തിൽ അവതാരകയായി തിളങ്ങിയ ആരതിയാണ്.

Arati Podi With Robin
Arati Podi With Robin

എന്നാൽ ആള് ചില്ലറക്കാരിയല്ല. കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി അറിയപെടുന്ന ഒരു ഡിസൈനർ തന്നെ. ഇതിന് പുറമെ ഒരു സംരംഭക കൂടിയാണ് റോബിന്റെ ഈ ആരാധിക. പൊഡീസ് എന്ന ബോട്ടിക്ക് സ്വന്തമായി നടത്തുന്നുമുണ്ട്. ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും ഇന്ന് സജീവമാണ് ആരതി. തെലുങ്കില്‍ ഇതിനോടകം രണ്ട് സിനിമകള്‍ ചെയ്തുകഴിഞ്ഞു. തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ആരതി.

ഡിസൈനര്‍, അവതാരക, സംരംഭക, മോഡല്‍, നടി എന്നിങ്ങനെ പലമേഖലകളില്‍ കഴിവ് തെളിയിച്ച സുന്ദരിയായ ആരതി ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. അഭിമുഖം തുടങ്ങിയപ്പോൾ മുതൽ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ഈ പെൺകുട്ടി. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 പൂര്‍ണമായും കണ്ടിട്ടില്ലെന്നാണ് താരം പറയുന്നത്. എന്നിരുന്നാലും ഡോക്ടറെ കണ്ട മാത്രയിൽ ബോധിച്ചു ഈ കൊച്ചുസുന്ദരിക്ക്.