ആരതിയുടെ മുടിയിഴകളിൽ തലോടി റോബിൻ!! റോബിന്റെ താടിയിൽ ലക്ഷ്യമിട്ട് ആരതി; റൊമാന്റിക്ക് റീൽ വീഡിയോ വൈറൽ… | Arati Podi And Dr Robin Funny Video

Arati Podi And Dr Robin Funny Video : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത് ഡോക്ടർ റോബിനും ആരതിയും ഒന്നിക്കുന്ന റൊമാന്റിക്ക് റീൽ വീഡിയോകളാണ്. വളരെ പെട്ടെന്നാണ് ഡോക്ടർ റോബിനും ആരതിയും തമ്മിലുള്ള ഈ സൗഹൃദം ശക്തമാകുന്നത്. ഡോക്ടർ റോബിനെ ഇന്റർവ്യൂ ചെയ്യാൻ വന്ന പെൺകുട്ടി ആയാണ് ആരതിയെ നമ്മൾ ആദ്യം കാണുന്നത്. അന്ന് ഇന്റർവ്യൂ ചെയ്യാൻ വന്നിട്ട് ഡോക്ടറെ തന്നെ നോക്കിയിരുന്ന് ചോദ്യങ്ങൾ ചോദിക്കാൻ വിട്ടുപോവുകയും ചെയ്ത ആരതി ട്രോളുകൾക്ക് വരെ ഇരയായി മാറിയിരുന്നു.

പിന്നീട് ആരതിയെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഡോക്ടർ റോബിനുമായുള്ള ആരതിയുടെ സൗഹൃദം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഡോക്ടറുടെ പ്രണയം നിരസിക്കുകയും ഡോക്ടർ റോബിനുമായി ഇനി ഒരു സൗഹൃദവും ഉണ്ടാവില്ലെന്ന് പരസ്യപ്രഖ്യാപനവും നടത്തിയ ദിൽഷക്കുള്ള ഒരു ഉത്തരം തന്നെയായിരുന്നു ആരതി. പിന്നീട് ഡോക്ടർ റോബിനും ആരതിയും തമ്മിൽ ഇടക്കിടക്ക് കാണാൻ തുടങ്ങി, ഒരുമിച്ച് ഫോട്ടോഷൂട്ടുകൾ ചെയ്തു…

റീൽ വീഡിയോകൾ അവതരിപ്പിച്ചു….ഇതെല്ലാം ആരാധകർ ഏറ്റെടുത്തു. ആരതിയുമായുള്ള ഡോക്ടറുടെ സൗഹൃദം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു എന്നത് തന്നെയാണ് സത്യം. ഇപ്പോൾ ഇവരുടെ ഒരു പുതിയ റീൽ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആരതിയുടെ മുടിയിഴകളിൽ കൈകളിട്ട് തലോടുന്ന റോബിനെ വീഡിയോയിൽ കാണാം. തിരിച്ച് ആരതി റോബിന്റെ താടി ആണ് ലക്‌ഷ്യം വെക്കുന്നത്.

എന്താണെങ്കിലും ഈ റീൽ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഡോക്ടർ റോബിനും ആരതിയും ഒരുമിച്ചഭിനയിക്കുന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. ചിത്രത്തിൽ ഇതേപോലെ മികച്ച റൊമാൻറ്റിക് രംഗങ്ങൾ ഏറെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഡോക്ടർ റോബിനും ആരതിയും വിവാഹിതരാകുമോ എന്ന ചോദ്യം ഇപ്പോൾ ആരാധകർക്കിടയിൽ പോലും പിടിമുറുക്കിയിരിക്കുകയാണ്.