രാത്രിയില്‍ ആപ്പിള്‍ കഴിച്ചാല്‍…!

ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഫല വർഗ്ഗമാണു ആപ്പിൾ‌. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളിൽ ലഭിക്കുന്ന ആപ്പിൾ മരം 5 മുതൽ 12 മീറ്റർ ഉയരത്തിൽ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിർ‍ത്തുന്നതിനു തൈകൾ ബഡ്ഡു ചെയ്തു വളർ‍ത്തുന്നു. ലോകത്തിലേറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്.

ആപ്പിൾ മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും നല്ലതാണു. ദന്തക്ഷയം, വായ്നാറ്റം എന്നിവയ്ക്ക് പ്രതിവിധിയായി ആപ്പിൾ കടിച്ചു തിന്നണം എന്ന് പറായാറുൺട്. ആപ്പിൾ വേവിച്ചും കഴിക്കാം. യുനാനി ചികിൽസയിലും ആപ്പിൾ ഉപയോഗിക്കുന്നു.

ആപ്പിളിന് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുമെന്നു പഴഞ്ചോല് വരെയുണ്ട്. എന്നാൽ ഏത് ഭക്ഷണത്തിനും ഒരു സമയമുണ്ട് എന്നതുപോലെ ആപ്പിൾ കഴിക്കുന്നതിനും സമയമുണ്ട്. സമയം തെറ്റി കഴിക്കുന്നത് മൂലം ആരോഗ്യത്തിന് പകരം രോഗങ്ങൾ ആകും സൃഷ്ടിക്കുക.

രാത്രി സമയത്ത് ആപ്പിൾ കഴിക്കുന്നത് നല്ലതല്ല. ആപ്പിളിന്റെ തൊലി കട്ടിയുള്ളതാണ്. ഇത് ദഹനത്തിന് ഏറെ ബുദ്ധിമുട്ടാണ്. ഇത് മൂലം വരുന്ന അസ്വസ്ഥകൾ നല്ല ഉറക്കത്തിനെ തടസ്സപ്പെടുത്തും. തന്മൂല രാവിലെ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നൂ. മാത്രവുമല്ല ആപ്പിളിലെ ആസിഡ് ദഹനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നൂ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.