
ഇതു നിങ്ങൾക്കു വേണ്ടി.!! ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതയായി അപൂർവ ബോസ്; മലർവാടി നായികക്ക് അപൂർവ വിവാഹം.!? | Apoorva Bose Marriage News Malayalam
Apoorva Bose Marriage News Malayalam : വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്സ് ക്ലബ്ബിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ യുവ നടി അപൂർവ ബോസ് വിവാഹിതയായി. അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ വിശേഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങൾ അപൂർവ്വ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.
നടി അപൂര്‍വ്വ ബോസും സുഹൃത്ത് ധിമന്‍ തലപത്രയും തമ്മിൽ മേയ് ആറിനായിരുന്നു നിയമപരമായി വിവാഹിതയായത്. എന്നാൽ അമ്മയുടെ ആഗ്രഹപ്രകാരം ഇരുവരും ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ്. അമ്മൂമ്മ ഇത് നിങ്ങൾക്ക് വേണ്ടി മാത്രമാണ് എന്ന അടിക്കുറിപ്പിനൊപ്പം കുടുംബസമേതം ഗുരുവായൂർ അമ്പലത്തിൽ നിന്നുള്ള ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങൾ കൂടെ ഉള്ളത് പോലെ തോന്നുന്നുവെന്നും നിങ്ങൾ എവിടെയായിരുന്നാലും ഏറ്റവും വലിയ പാർട്ടിയാണ് നിങ്ങൾക്ക് വേണ്ടി നടത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും താരം കുറിച്ചിട്ടുണ്ട്. നീല നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് താരം വിവാഹത്തിനേത്തിയത്. നിരവധി താരങ്ങളും ആരാധകരുമാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തിരിക്കുന്നത്.
മെയ് 6 ന് റജിസ്റ്റർ വിവാഹം ആയിരുന്നു അപൂർവയുടെയും ധിമന്റെയും. നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി എന്ന ക്യാപ്‌ഷനോടെയായിരുന്നു അന്ന് അപൂർവ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അപൂർവയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് വരാനായ ധിമൻ. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു ഇരുവരുടെ വിവാഹ നിശ്ചയം. വിവാഹനിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.