Anusree Viral Dance : മലയാളികളുടെ ഏറ്റവും പ്രിയ നടിമാരിൽ ഒരാളായ അനുശ്രി. തനിനാടൻ ലുക്കിൽ വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. തനിനാടൻ വേഷങ്ങളിലൂടെ ഓർമിപ്പിക്കുന്ന നായികാവേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്. ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ ചിത്രങ്ങളിലൂടെ നിഷ്കളങ്ക ഭാര്യയുടെ കഥാപാത്രം അഭിനയിച്ച് എത്തിയ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
തനി നാടൻ വേഷങ്ങൾകൊപ്പം തന്നെ മോഡേൺ വേഷങ്ങളും കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് ലോക്ക് ടൗൺ കാലത്ത് അനുശ്രീ തെളിയിച്ചിരുന്നു. അനുശ്രീ തൻ്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ തൻ്റെ ആരാധകരോട് പങ്കു വെക്കാറുണ്ട്. തൻ്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തൻ്റെ സംഭാക്ഷണ രീതിയും അനുവിൻ്റെ പ്രത്യേകതകളാണ്.
മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ലോക്ക് ഡോൺ സമയത്ത് സജീവമായിരുന്നു താരം അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവ മനുഷ്യൻ തന്നെയാണ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ നാട്ടിലെ ഉത്സവത്തിന് മേളക്കാരോടപ്പം അടിച്ചുപൊളിക്കുന്ന താരത്തിന്റെ വീഡിയോ ഇയതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരജാഡകൾ ഇല്ലാതെ എളിമയുള്ള താരത്തിന്റെ പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. പൂരപ്പറമ്പില്‍ അനുശ്രീയുടെ ആറാട്ട് എന്നാണ് സോഷ്യൽ മീഡിയകൾ പറയുന്നത്…