ഹായ് എനിക്കും കിട്ടി!! ദുബായിൽ ഇനി അനുശ്രീ തരംഗം; യുഎഇ ഗോൾഡൻ വിസ ഏറ്റു വാങ്ങി താരം… | Anusree Received UAE Dubai Golden Visa Malayalam

Anusree Received UAE Dubai Golden Visa Malayalam : മലയാളികളുടെ പ്രിയ ചലച്ചിത്ര താരമാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ കുമുകഞ്ചേരി എന്ന ഗ്രാമത്തിൽ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയുടേയും ശോഭയുടേയും ഇളയ മകളായി 1990 ഒക്ടോബർ 24 ന് ജനിച്ചു. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെ അനുശ്രീ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.
ഡയമണ്ട് നേക്ലസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം താരത്തിനു മികച്ച അഭിപ്രായങ്ങൾ നേടിക്കൊടുത്തിരുന്നു. വെടി വഴിപാട്, angry ബേബിസ്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളും ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ നായികയായും അനുശ്രീ അഭിനയിച്ചു സിനിമാ താരത്തിന്റെ ജാടകൾ ഒന്നും ഇല്ലാതെ നാട്ടിലെ പരിപാടികളിലും പങ്കെടുക്കുന്ന താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറൽ ആവാറുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന വാർത്ത ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്. താരത്തിനു ദുബായ് ഗോൾഡൻ വിസ ലഭിച്ച സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. യൂ എ ഇ വിസ സ്വന്തമാക്കാൻ സഹായിച്ച ജെബി എസ് ബിസിനസ് സെന്ററിനും ഡോക്ടർ ഷാനിദ് ആസിഫ് അലിക്കും നന്ദി പറഞ്ഞുകൊണ്ടാണ് അനുശ്രീ ഗോൾഡൻ വിസ കിട്ടിയ വിവരം ഇൻസ്റ്റഗ്രാം പേജ് വഴി ഷെയർ ചെയ്തിരിക്കുന്നത്.
താരത്തിനെ അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സന്തോഷ് ശിവൻ,കോട്ടയം നസീർ, ഭാവന തുടങ്ങി നിരവധി മലയാളി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗോൾഡൻ വിസ കിട്ടിയ സന്തോഷം പങ്കുവെച്ചു മലയാളികളുടെ പ്രിയ താരം അനുശ്രീ…
View this post on Instagram