ലുങ്കി ഉടുത്ത്… കുപ്പിവള ഇട്ട്… മുല്ലപ്പൂ ചൂടി സിംപിൾ ആയി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല..!? | Anusree In Lunki With Kuppivala And Mullappoo

Anusree In Lunki With Kuppivala And Mullappoo : മലയാളികളുടെ പ്രിയങ്കരിയായ നടിമാരിലൊരാളാണ് അനുശ്രീ. താര നിബിഡമായ മലയാള ഇൻഡസ്ട്രിയിൽ നിന്നും തന്റെ കഴിവ് ഒന്നു കൊണ്ട് മാത്രം ഇന്നും സജീവമായി നിലനിൽക്കുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണല്ലോ അനുശ്രീ. നാടൻ കഥാപാത്രമായും ഗ്ലാമറസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്നു എന്നതിനാൽ തന്നെ മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ് ഇവർ. തനി നാടൻ ലുക്കിൽ എത്തിയ അനുശ്രീയെ താര ജാഡകളൊന്നുമില്ലാത്ത നടിയാണെന്നാണ് പൊതുവേ പറയാറ്.

അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് അനുശ്രിക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇടയ്ക്കിടയ്ക്ക് താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്യുകയും ഫഹദ് ഫാസിൽ നായകനായി എത്തുകയും ചെയ്ത ” ഡയമണ്ട് നെക്ലൈസ് ” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനംകണ്ടെത്തുകയായിരുന്നു.

Anusree-In-Lunki-With-Kuppivala-And-Mullappoo
Anusree-In-Lunki-With-Kuppivala-And-Mullappoo

നാടൻ വേഷങ്ങളായിരുന്നു താരത്തെ ആദ്യം മുതലേ തേടിയെത്തിയിരുന്നത് എങ്കിൽ പിന്നീട് മോഡേൺ ആൻഡ് ഗ്ലാമർ വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു. തുടർന്നിങ്ങോട്ട് മലയാള സിനിമയിൽ തിരക്കുള്ള ഒരു നായിക എന്ന നിലയിലേക്ക് ഉയർന്ന് സമൂഹ മാധ്യമങ്ങളിലും നിറ സാന്നിധ്യമായി മാറിയിരുന്നു.

ട്രഡീഷണൽ ആൻഡ് മോഡൽ ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മറ്റു താരങ്ങളെക്കാൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. എന്നാൽ ലുങ്കി ഉടുത്ത്…. കുപ്പിവള ഇട്ട്… മുല്ലപ്പൂ ചൂടി… സിംപിൾ ആയി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല എന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.