‘രാധാമാധവം’ ദൃശ്യചാരുതയിൽ അനുശ്രീയുടെ ശ്രീകൃഷ്ണജയന്തി ഫോട്ടോ ഷൂട്ട്..!!!! വാക്കുകൾക്കുമപ്പുറം 😍😍 അതിമനോഹരം 👌👌

മലയാള ടെലിവിഷൻ സിനിമ താരങ്ങളെല്ലാം തന്നെ ഈ കാലം സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതുപോലെ തന്നെ ആരാധകരുംമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. ഇത്തരത്തിൽ ലോക്ക് ഡൌൺ കാലഘട്ടത്തിലെ ബോറടി മാറ്റാൻ പലതരം ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായിരുന്ന ഒരു താരമാണ് അനുശ്രീ.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.

ഇപ്പോഴിതാ ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ താരം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ അരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൃഷ്ണന്റെ കൂടെ രാധ വേഷത്തിലെത്തിയ ഫോട്ടോസ് കാണുമ്പോൾ കണ്ണിനെന്തൊരു കുളിർമ്മയും ആനന്ദവുമാണെന്നാണ് നിരവധി ലൈകുകൾക്കൊപ്പം ആരാധകരുടെ കമ്മെന്റ്.

രാധ മാധവം എന്ന ടീമിനാണ് ഫോട്ടോ ഷൂട്ട് ചുമതല. ഇവരുടെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ അധികം ജനശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ വേഷപ്പകർച്ചകളിൽ എത്തുന്ന അനുശ്രീയുടെ നിരവധി ഫോട്ടോകൾക്കും സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ സ്ഥാനം ലഭിക്കാറുണ്ട്. ഈ പുത്തൻ ചിത്രങ്ങളും മലയാളീ ജനത ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

നിതിൻ നാരായണൻ എന്ന യുവ ഫോട്ടോ ഗ്രാഫർ പകർത്തിയ ചിത്രങ്ങൾക്കാണ് വൻ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. എത്ര പ്രയാസപ്പെട്ടാണ് ഓരോ ഭാഗവും ചിത്രീകരികരിച്ചിരിക്കുന്നതെന്നു മേക്കിങ് വീഡിയോയിൽ നിന്നും വ്യക്തമാണ്. അനുശ്രീ തന്നെയാണ് തൻ്റെ ഇൻസ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. credit : Fun Cafe