സാരിയിൽ സുന്ദരിയായി സ്റ്റാർ മാജിക് താരം അനുമോളുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്.. ചിത്രങ്ങൾ വൈറൽ.!!

മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഫ്ലവർസ് ചാനലിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. അതിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഒക്കെ ഒരുപാട് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. സിനിമ സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയാണിത്.

സ്റ്റാർ മാജിക്കിലെ ആരാധകരുടെ പ്രിയപ്പെട്ട താരം അനുമോളുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. അനുമോളുടെ സാരിയിലുള്ള ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതീവ സുന്ദരിയായി ചുവന്ന ബോർഡറിൽ ഉള്ള സെറ്റു സാരിയുടുത്ത താരത്തിൻറെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അഞ്ജന ഗോപിനാഥ് ആണ്. ഇത് സ്റ്റാർ മാജിക് ഓണം സ്പെഷ്യൽ ലുക്ക് ആണോ എന്നാണ് ആരാധകരുടെ ചോദ്യം.

കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനുകുട്ടി എന്ന നടിയോട് ടെലിവിഷൻ ആരാധകരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രിയം കൂടാൻ കാരണം. പരിപാടിയിൽ എല്ലാ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളതെങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അനുമോൾ.