ചില സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ട്; സ്വപ്ന വാഹനം സ്വന്തമാക്കി കരിക്കിലെ ജോർജ്… | Anu K Aniyan New Car KIA
Anu K Aniyan New Car KIA : മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തിയാർജിച്ച വെബ് സീരീസ് ടീമാണല്ലോ കരിക്ക്. ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിലും അവരുടെ സാമൂഹിക ചുറ്റുപാടിൽ നടക്കുന്ന സംഭവങ്ങൾ ഹാസ്യ രൂപേണയുള്ള വീഡിയോകളായി പങ്കുവെക്കുക വഴി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറാൻ കരിക്ക് ടീമിന് സാധിച്ചിരുന്നു. അതിനാൽ തന്നെ ഈയൊരു ടീമിന്റെ പുതിയ വെബ് സീരീസുകൾക്കായി മലയാളികൾ അക്ഷമയോടെ കാത്തിരിക്കാറാണ് പതിവ്.
ഈയൊരു വെബ് സീരീസിൽ ജോർജ് എന്ന കഥാപാത്രമായി എത്തിയ അനു കെ അനിയന് മറ്റുള്ള കഥാപാത്രങ്ങളെക്കാൾ ഏറെ ആരാധകരെ സ്വന്തമാക്കാനും സാധിച്ചിരുന്നു. ഏതൊരു കഥാപാത്രമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ജോർജിന് പ്രത്യേക കഴിവാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. അതിനാൽ തന്നെ യഥാർത്ഥ പേരായ അനു കെ അനിയൻ എന്നതിനേക്കാൾ ജോർജ് എന്ന പേരിലാണ് ഇദ്ദേഹം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ജോർജ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അനു കെ അനിയന് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരാണുള്ളത്.

എന്നാൽ ഇപ്പോഴിതാ തന്റെ സ്വപ്നങ്ങളിൽ ഒന്ന് സാക്ഷാത്കരിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ തന്റെ ആദ്യ വാഹനമായി കിയ കമ്പനിയുടെ എസ് യുവി ആയ സോണറ്റ് എന്ന മോഡൽ കാറാണ് അനു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. “ചില സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രം നിമിഷം നേരം കൊണ്ട് ആരാധകർക്കിടയിൽ വൈറലായി മാറുകയും ചെയ്തു.
ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപ എക്സ് ഷോറൂം പ്രൈസ് വരുന്ന കിയ സോണറ്റിന്റെ കറുപ്പ് നിറത്തിലുള്ള കാറാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. തന്റെ കുടുംബത്തോടൊപ്പമായിരുന്നു അനു ഷോറൂമിലെത്തി തന്റെ ആദ്യ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായപ്പോൾ അർജുൻ അശോകൻ ഉൾപ്പെടെയുള്ള യുവ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ഈ ഒരു പ്രയത്നത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.