ആൻറണി പെരുമ്പാവൂരിന്റെ അമ്മ അന്തരിച്ചു.!! ഏലമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം; അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ചുപൊട്ടി കരഞ്ഞ് നിർമാതാവ്.!? | Antony Perumbavoor Mother Passed Away Malayalam

Antony Perumbavoor Mother Passed Away Malayalam : മലയാള സിനിമയുടെ മുന്നണിയിലും പിന്നണിയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ആൻറണി പെരുമ്പാവൂരിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. മോഹൻലാലിൻറെ അടുത്ത സുഹൃത്തും അദ്ദേഹത്തിൻറെ കാര്യങ്ങൾ നോക്കി നടത്തുന്നതുമായ ആൻറണി പെരുമ്പാവൂർ നടൻ, നിർമ്മാതാവ് എന്നി നിലകളിൽ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

താരത്തിന്റെ അമ്മ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ആന്റണി പെരുമ്പാവൂരിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമയിലെ പ്രമുഖരായ പല താരങ്ങളും തന്നെ എത്തുകയും ചെയ്തു. മോഹൻലാലിൻറെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുന്നു.

ഇവർ ആൻറണി പെരുമ്പാവൂരിന്റെ വീട്ടിൽ നേരിട്ട് എത്തിയാണ് അനുശോചനം രേഖപ്പെടുത്തിയത് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ആൻറണി പെരുമ്പാവൂരിന്റെ അമ്മയുടെ അന്ത്യം. ഇന്ന് രാവിലെ ഏലമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുകയും ചെയ്തു. മോഹൻലാലിൻറെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ആൻറണി പെരുമ്പാവൂർ രണ്ടായിരത്തിൽ ആശിർവാദ് സിനിമാസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിക്കുകയുണ്ടായി.

നരസിംഹം എന്ന ആദ്യ ചിത്രത്തിൽ തന്നെ വൻ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞ ആശിർവാദിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം എലോൻ ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം അധികവും മോഹൻലാലിനെ നായകനാക്കി കൊണ്ടാണ് ആശിർവാദ് സിനിമാസിന്റെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്. എല്ലാവരും മാതൃദിനം ആഘോഷിച്ച ഞായറാഴ്ചയാണ് ആൻറണി പെരുമ്പാവൂരിന് തൻറെ അമ്മയെ നഷ്ടമായത്.

4/5 - (1 vote)