കൂടെവിടെ താരം അൻഷിത കിണറ്റിൽ ചാടി!! സംഭവത്തിന്‌ പിന്നാലെ താരത്തിന് കിട്ടിയത് മുട്ടൻ പണി; സംഭവം വൈറൽ… | Anshitha Akbarsha Jumbed In To Well Viral Malayalam

Anshitha Akbarsha Jumbed In To Well Viral Malayalam : ആഴമുള്ള കിണറ്റിലേക്ക് എടുത്തുചാടി മലയാളികളുടെ പ്രിയതാരം അൻഷിത. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കൂടെവിടെയിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അൻഷിത അക്ബർ ഷാ. മലയാളത്തിൽ മാത്രമല്ല തമിഴിലും അൻഷിത അഭിനയിക്കുന്നുണ്ട്. ഇപ്പോൾ കൂടെവിടെയോടൊപ്പം തന്നെ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു തമിഴ് സീരിയലിന്റെ ലൊക്കേഷനിൽ നിന്ന് അൻഷിത എടുത്തിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.

വിജയ് ടിവിയിലാണ് അൻഷിത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചെല്ലമ്മ എന്ന പരമ്പര സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. കൂടെ അഭിനയിക്കുന്ന അർണവ് എന്ന തമിഴ് അഭിനേതാവിന്റെ കൂടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് അൻഷിത കിണറ്റിലേക്ക് എടുത്തുചാടുന്ന വീഡിയോ ഇതിനോടകം കേരളത്തിലും തമിഴ്നാട്ടിലും വൈറൽ ആയിരിക്കുകയാണ്. നീന്തൽ അറിയാത്ത അൻഷിത ഒരു വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പേരിലാണ് കിണറ്റിലേക്ക് എടുത്തുചാടിയത് എന്നൊക്കെയുള്ള തലക്കെട്ടോടുകൂടിയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.

അൻഷിതയെ ട്രോളിക്കൊണ്ടുള്ള വീഡിയോകളും ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. കിണറ്റിലേക്ക് നീന്തൽ അറിയാതെ ഇത്രയും ധൈര്യപൂർവ്വം എടുത്തു ചാടിയ അൻഷിതയെ അഭിനന്ദിക്കുക തന്നെ വേണം എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുള്ളത്. സാരിയിലാണ് അൻഷിത വെള്ളത്തിലേക്ക് ചാടുന്നത്. ഒരുപാട് നെഗറ്റീവ് കമന്റുകളും ഈ വീഡിയോയ്ക്ക് വന്നിട്ടുണ്ടെങ്കിലും അതൊന്നും കാര്യമായി എടുക്കേണ്ട എന്നുപറഞ്ഞ് അൻഷിതയെ സപ്പോർട്ട് ചെയ്തുകൊണ്ട് ഒരുപാട് പോസിറ്റീവ് കമന്റുകളും ലഭിച്ചിട്ടുണ്ട്.

ഈ വീഡിയോ ചെല്ലമ്മ എന്ന സീരിയലിന്റെ ആരാധകർക്ക് സമർപ്പിച്ചുകൊണ്ടാണ് അർണവ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന്റെ ഫുൾ മേക്കിങ് വീഡിയോ വൈകാതെ തന്നെ പ്രേക്ഷകർക്ക് എത്തിക്കുമെന്നും അർണവ് കുറിച്ചിട്ടുണ്ട്. അർണവും അൻഷിതയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദം പ്രണയമാണെന്നുള്ള പ്രചരണവും സോഷ്യൽ മീഡിയകളിൽ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കാതെയാണ് താരങ്ങൾ തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നത്.

Rate this post