ആവണിക്ക് ഒരു കുഞ്ഞനുജത്തി; നടി അഞ്ജലി നായർ വീണ്ടും അമ്മയായി..!! പോന്നോമനക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം… | Anjali Nair Baby Girl

Anjali Nair Baby Girl : പുതിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഞ്ജലി നായർ. തന്റെതായ വ്യക്തിത്വം കൊണ്ടും അഭിനയ മികവുകൊണ്ടും സിനിമാ മേഖലയിൽ തിളങ്ങിയ വ്യക്തി. അഭിനേത്രി മോഡൽ ടെലിവിഷൻ പ്രസന്റർ എന്നിങ്ങനെ നിരവധി മേഖലകളിൽ കരവിരുത് തെളിയിച്ചിട്ടുണ്ട്. 2015ലെ കേരള ഫിലിം അവാർഡിൽ ബെസ്റ്റ് ക്യാരക്ടർ നുള്ള അവാർഡ് നേടിയ താരം. ദൃശ്യം ടൂ സിനിമയിലെ ബെൻ എന്ന പോലീസ് കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

അനീഷ് ഉപാസനയുമായി ആദ്യം വിവാഹം ചെയ്യുകയും പിന്നീട് പല കാരണങ്ങളാൽ ആ ബന്ധം പിരിയുകയും ചെയ്തു. ഇരുവരുടേയും മകളാണ് ആവണി. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ അഞ്ജലി വീണ്ടും ഒരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു കുത്തുകയായിരുന്നു. സഹ സംവിധായകനായ അജിത് രാജുവിനെ ആണ് താരം വിവാഹം ചെയ്തത്. ഇക്കഴിഞ്ഞ കാലത്തിനിടയിൽ നൂറോളം പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ്. 1994 പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് ആണ് ആദ്യ സിനിമ. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

Anjali Nair Baby Girl
Anjali Nair Baby Girl

അഞ്ചു സുന്ദരികൾ, എബിസിഡി, ലൈലാ ഓ ലൈലാ, കനൽ, ഒപ്പം, കാവൽ പുലിമുരുകൻ, ടേക്ക് ഓഫ്, പുള്ളിക്കാരൻ സ്റ്റാറാ, പോക്കിരി സൈമൺ, റോൾ മോഡൽസ്, ലവകുശ, ചങ്ക്സ്, മാസ്റ്റർ പീസ്, എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആയി 125 ഓളം ചിത്രങ്ങളിൽ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ വിശേഷങ്ങളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ചലച്ചിത്രമേഖലയിലെന്നപോലെ സോഷ്യൽമീഡിയയിലും താരം എല്ലായിപ്പോഴും സജീവമാണ്.

താൻ വീണ്ടും ഒരു അമ്മയായിരിക്കുന്നു എന്നും താൻ ഇപ്പോൾ ഇതാ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയെന്നും താരം തന്റെ ആരാധകരോട് പറയുന്നു. തന്റെ കുഞ്ഞുവാവയ്ക്ക് ഒപ്പമുള്ള പുതു ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ പോലെ ജീവിതം അത്ഭുതം നിറഞ്ഞതാണെന്നും, എല്ലാവരുടേയും പ്രാർത്ഥനകൾ ഒപ്പം വേണമെന്നും പങ്കുവെച്ച ചിത്രത്തിനൊപ്പം താരം കുറിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ബേബി ഷവറിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചിരുന്നു.