നാല് തവണ നിങ്ങളെ ഞാൻ പറ്റിച്ചു.. ചിത്രങ്ങൾ പങ്ക് വച്ച് അനിത ഹസ്സനന്ദാനി, പോസ്റ്റ് വൈറൽ !!!

പ്രശസ്ഥതാരം അനിത ഹസ്സനന്ദാനിയുടെ ഇൻസ്റ്റാഗ്രം പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന്. കഴിഞ്ഞ ദിവസമാണ് താരം ഗർഭിണിയാണെന്ന വിവരം അനിതയും ഭർത്താവ് രോഹിത്ത് റെഡ്ഡിയും ചേർന്ന് തങ്ങളുടെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അറിയച്ചത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും പോസ്റ്റുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നാല് തവണ ഞാൻ വീർത്തു വരുന്ന എന്റെ വയർ ഒളിപ്പിച്ച് വച്ച് നിങ്ങളെ പറ്റിച്ചു എന്നായിരുന്ന അനിക തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്.

ഗർഭണിയാണെന്ന് ആരാധകരെ അറിയിക്കുന്നതിന് മുൻപും ഈ ചിത്രങ്ങൾ പങ്ക് വച്ചെങ്കിലും ആരും തന്നെ ഈ സത്യം കണ്ടെത്തിയില്ല. അനിതയുടെ ഈ പുതിയ വിശേഷം അറിഞ്ഞപ്പോൾ മുതൽ സഹപ്രവർത്തകരും ആരാധരകും താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

നിരവധി താരങ്ങളാണ് അനിതയ്ക്ക് ആശംസകൾ അറിയിച്ചിട്ടുള്ളത്. ഞങ്ങൾ സന്തോഷത്തോടെ പറ്റിക്കപ്പെട്ടു എന്നാണ് ചലച്ചിത്രതാരം റിഥിമ പണ്ടിറ്റ് പറയുന്നത്. 2013ലാണ് അനിതയും രോഹിത്ത് റെഡ്ഡിയും തമ്മിൽ വിവാഹിതരാവുന്നത്. തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അനിത വേഷമിട്ടിട്ടുണ്ട്.